Quantcast

അടിമാലിയില്‍ പീഡനത്തിനിരയായ പതിനഞ്ചുകാരിയെ കാണാതായി

ഷെല്‍ട്ടർ ഹോമില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി

MediaOne Logo

Web Desk

  • Published:

    25 Feb 2024 7:24 AM GMT

Adimali ,girlmissing,ഇടുക്കി,പെണ്‍കുട്ടിയെ കാണാതായി,അടിമാലി,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം
X

ഇടുക്കി: അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ചാണ് കാണാതായത്. തൊടുപുഴ പൊലീസ് തിരച്ചില്‍ തുടങ്ങി.ഷെല്‍ട്ടര്‍ ഹോമിലെ സെക്യൂരിറ്റിക്കൊപ്പമായിരുന്നു പരീക്ഷക്ക് പോയത്. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.ബാക്കി മൂന്ന് പേര്‍ റിമാന്‍ഡിലാണ്.


TAGS :

Next Story