Quantcast

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം; നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി

മസ്കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസ് റദ്ദാക്കിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    1 March 2026 7:52 AM IST

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം; നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി
X

കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബൈ, സലാല, ദോഹ അബൂദബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസ് റദ്ദാക്കിയിട്ടില്ല.

ഇന്നലെ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും താൽക്കാലികമായി റദ്ദാക്കിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ നിലനിർത്താൻ പ്രതിജ്ഞാബദ്ധമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് യുഎഇയിലെ വ്യോമപാത അടച്ചിട്ടുണ്ട്.

കരിപ്പൂരിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചതായും എയർപോർട്ട് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു.

Next Story