Quantcast

വൈദികനെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ച 17 വിദ്യാര്‍ഥികള്‍ ജയിലില്‍ തന്നെ; പ്ലസ് ടു പരീക്ഷ എഴുതുന്നതില്‍ അനിശ്ചിതത്വം

വധശ്രമക്കേസ് അടക്കം പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    1 March 2024 2:09 AM GMT

വൈദികനെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ച 17 വിദ്യാര്‍ഥികള്‍ ജയിലില്‍ തന്നെ; പ്ലസ് ടു പരീക്ഷ എഴുതുന്നതില്‍ അനിശ്ചിതത്വം
X

കോട്ടയം: ഇന്ന് പ്ലസ് ടു പരീക്ഷയ്ക്കായി വിദ്യാർഥികൾ സ്കൂളിൽ പോകുമ്പോൾ കോട്ടയത്ത് 17 കുട്ടികൾ ജയിലിൽ തുടരുകയാണ്. പൂഞ്ഞാറിൽ വൈദികനെ വണ്ടിയിടിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്ത 27 പേരിൽ പ്രായപൂർത്തിയാകാത്ത 10 പേർക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.എന്നാൽ ബാക്കിയുള്ളവർക്ക് ഇന്ന് ജാമ്യം ലഭിച്ചാലും പരീക്ഷ എഴുതാൻ പറ്റുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ ജയിൽ കഴിയുന്ന കുട്ടികൾക്ക് പിന്നീട് പരീക്ഷ എഴുതാൻ അവസരമൊരുക്കുമെന്ന മന്ത്രി വാസവൻ്റെ വാക്കുകളിലാണ് വീട്ടുകാരുടെ പ്രതീക്ഷ.

വധശ്രമക്കേസ് അടക്കം പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു .പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായി യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിപ്പിച്ചതായാണ് കേസ് .പരിക്കേറ്റ പൂഞ്ഞാർ സെന്‍റ്. മേരീസ് ഫൊറോനാ പള്ളി സഹവികാരി ഫാദർ ജോസഫ് ആറ്റുച്ചാലിൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.പ്ലസ് ടു വിദ്യാർഥികൾ സ്കൂളിലെ സെൻ്റ് ഓഫ് പരിപാടിക്ക് ശേഷം റീൽസ് എടുക്കുന്നതിനിടെ കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം.



TAGS :

Next Story