കോഴിക്കോട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാലു പേര്‍ കസ്റ്റഡിയില്‍

ജാനകിക്കാട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് 17കാരി പൊലീസിന് മൊഴി നല്‍കി

MediaOne Logo

Web Desk

  • Updated:

    2021-10-20 11:08:14.0

Published:

20 Oct 2021 8:28 AM GMT

കോഴിക്കോട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാലു പേര്‍ കസ്റ്റഡിയില്‍
X

കോഴിക്കോട് കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പൊലീസിന് മൊഴി നല്‍കി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്യുകയാണ്.

ഈ മാസം മൂന്നാം തിയ്യതി ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നത്. നാല് പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ ജാനകിക്കാട്ടിലേക്കു കൊണ്ടുപോയി സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതികള്‍ തന്നെ സംഭവം നാട്ടിലെ ചിലരോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞു. തൊട്ടില്‍പ്പാലം സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറുകയായിരുന്നു.

TAGS :

Next Story