Quantcast

തലയിൽ കാമറ വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മക്കും 180 വർഷം കഠിന തടവ്

ഒരമ്മയും മകളോട് ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു

MediaOne Logo

Web Desk

  • Published:

    4 Nov 2025 5:45 PM IST

Tamil Nadu college student gang raped by three men near airport
X

മലപ്പുറം: പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മക്കും 180 വർഷം കഠിന തടവ് വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി. 11,75,000 രൂപ പിഴയുമടയ്ക്കണം. ഒരമ്മയും മകളോട് ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. 2019 മുതൽ 2021 വരെ രണ്ട് വർഷം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് പരാതി.

2019 ലാണ് തിരുവനന്തപുരം സ്വദേശിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ യുവാവിനൊപ്പം പോരുന്നത്. പിന്നീട് പാലക്കാട് നിന്ന് മലപ്പുറത്തെത്തി വിവിധ സ്ഥലങ്ങളിൽ താമസിച്ചു. സ്ത്രീയുടെ ആദ്യ ഭർത്താവിലുണ്ടായ മകളെയാണ് യുവാവ് രണ്ട് വർഷം ക്രൂരമായ പീഡനത്തിനിരയാക്കിയത്.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ ആദ്യ ഭർത്താവിന്റെ അച്ഛൻ കുട്ടിയെ കാണാൻ എത്തിയപ്പോൾ രണ്ടാനച്ഛനും അമ്മയും കാണാൻ അനുവദിച്ചില്ല. തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും നാട്ടുകാർ ഇടപെടുകയും ചെയ്തു. കുട്ടിയെ മർദിക്കാറുണ്ടെന്നും ഭക്ഷണം പോലും നൽകാറില്ലെന്നും നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് മുത്തച്ഛൻ പൊലീസിൽ പരാതി നൽകി.

കൂട്ടിയെ കൗൺസിലിങ് നടത്തിയപ്പോൾ തന്റെ തലയിൽ കാമറ വെച്ചിട്ടുണ്ടോ എന്ന് കുട്ടി ചോദിച്ചു. അത് എന്തിനാണെന്ന് ചോദിച്ചപ്പോൾ തലയിൽ കാമറ വെച്ചിട്ടുണ്ടെന്നും പീഡനം പുറത്ത് പറഞ്ഞാൽ എല്ലാ വിവരങ്ങളും പുറത്താവുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നതെന്ന് കുട്ടി വെളിപ്പെടുത്തിയത്.

TAGS :

Next Story