Quantcast

സംസ്ഥാനത്ത് 19 പേർക്കുകൂടി ഒമിക്രോൺ

സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവർ 57 ആയി. അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

MediaOne Logo

Web Desk

  • Published:

    26 Dec 2021 3:02 PM GMT

സംസ്ഥാനത്ത് 19 പേർക്കുകൂടി ഒമിക്രോൺ
X

സംസ്ഥാനത്ത് 19 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ ബ്രിട്ടൻ(മൂന്ന്), യുഎഇ(രണ്ട്), അയർലൻഡ്(രണ്ട്), സ്പെയിൻ(ഒന്ന്), കാനഡ(ഒന്ന്), ഖത്തർ(ഒന്ന്), നെതർലൻഡ്‌സ്(ഒന്ന്) എന്നിവിടങ്ങളിൽനിന്ന് എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ ബ്രിട്ടൻ(ഒന്ന്), ഘാന(ഒന്ന്), ഖത്തർ(ഒന്ന്) എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തൃശൂരിലുള്ളയാൾ യുഎഇയിൽനിന്നും കണ്ണൂരിലുള്ളയാൾ ഷാർജയിൽനിന്നുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ബ്രിട്ടനിൽനിന്നെത്തിയ 23, 44, 23 വയസുകാർ, യുഎഇയിൽനിന്നെത്തിയ 28, 24 വയസുകാർ, അയർലൻഡിൽനിന്നെത്തിയ 37 വയസുകാരി, എട്ടു വയസുകാരി, സ്പെയിനിൽനിന്നെത്തിയ 23 വയസുകാരൻ, കാനഡയിൽനിന്നെത്തിയ 30 വയസുകാരൻ, ഖത്തറിൽനിന്നെത്തിയ 37 വയസുകാരൻ, നെതർലൻഡ്‌സിൽനിന്നെത്തിയ 26 വയസുകാരൻ എന്നിവർക്കാണ് എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചത്.

വിവിധരാജ്യങ്ങളിൽനിന്നെത്തിയ 26, 55, 53 വയസുകാർക്കും സമ്പർക്കത്തിലൂടെ 58, 65, 34 വയസുകാർക്കുമാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽനിന്ന് തൃശൂരിലെത്തിയ 28 വയസുകാരൻ, ഷാർജയിൽനിന്ന് കണ്ണൂരിലെത്തിയ 49 വയസുകാരൻ എന്നിവർക്കുമാണ് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സിൻ എടുക്കാത്തവർ ഉടൻതന്നെ അതിനുള്ള നടപടി സ്വീകരിക്കണം. വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

Summary: 19 new Omicron cases reported in Kerala. Health minister Veena George asked people to be more vigilant

TAGS :
Next Story