Quantcast

കാമുകിക്ക് മതിപ്പുണ്ടാകാന്‍ എ.ടി.എം കവർച്ച; രണ്ടുപേർ അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    31 July 2022 2:16 AM GMT

കാമുകിക്ക് മതിപ്പുണ്ടാകാന്‍ എ.ടി.എം കവർച്ച; രണ്ടുപേർ അറസ്റ്റിൽ
X

ഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ റൺഹോല ഏരിയയിലെ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ട് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ദൗസ ജില്ല സ്വദേശികളായ കമൽ (27), പർവീൺ (20) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച പുലർച്ചെ 2.15 ഓടെ രണ്ട് പേർ ഗ്യാസ് വെൽഡർ ഉപയോഗിച്ച് എ.ടി.എം തകർക്കാൻ ശ്രമിക്കാനായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും ഉപകരണങ്ങൾ ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബപ്രോലയിലെ ഹർഫൂൽ വിഹാറിൽ നിന്ന് ഇവരെ പിടികൂടുകയും ചെയ്തതതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സമീർ ശർമ്മ പറഞ്ഞു. കമലും പ്രവീണും ബന്ധുക്കളാണ്. കുറേ പണം സ്വന്തമാക്കി കാമുകിയെ സന്തോഷിപ്പിക്കാനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന് പർവീൻ പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

പ്രവീൺ രാജസ്ഥാനിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്.തനിക്ക് നിർധന കുടുംബമാണെന്നും നാല് സഹോദരങ്ങളുണ്ടെന്നും പ്രതിയായ കമൽ പൊലീസിനോട് പറഞ്ഞു. പെട്ടന്ന് പണം സമ്പാദിക്കാനാണ് കമൽ എടിഎം കൊള്ളയടിക്കാൻ തീരുമാനിച്ചെന്നും ഇതിന് പ്രവീണിനെ കൂടെക്കൂട്ടുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story