Quantcast

വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കം

ഫിറോസിന്‍റെ പേരിലുള്ള സ്ഥലവും പാർട്ണർമാരുടെ സ്വത്തും ഈ മാസം 21നകം ജപ്തി ചെയ്യാനാണ് കോഴിക്കോട് സി.ജെ.എം കോടതിയുടെ നിർദേശം

MediaOne Logo

Web Desk

  • Updated:

    2021-10-09 07:47:21.0

Published:

9 Oct 2021 5:39 AM GMT

വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കം
X

ഇ.ടി.മുഹമ്മദ് ബഷീറിന്‍റെ മകൻ ഇ.ടി ഫിറോസിനെതിരെ വീണ്ടും ജപ്തി നീക്കവുമായി ബാങ്കുകൾ. 200 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നീക്കം. ഈട് നൽകിയ വസ്തുക്കളും ജാമ്യം നിന്നവരുടെ ആസ്തികളും ഏറ്റെടുക്കാനാണ് കോടതി നിർദേശം.

ഇ.ടി ഫിറോസിന്‍റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ് 2013ലാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കാനറാ ബാങ്കിൽ നിന്നുമായി 200 കോടി രൂപ കോടി രൂപ വായ്പയെടുത്തത്. വായ്പയുടെ കാലാവധി 24 മാസമായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചടക്കാത്തതോടെ ബാങ്കുകൾ കോടതിയെ സമീപിച്ചു. 2017ൽ നടപടി എടുക്കാൻ ഉത്തരവായിരുന്നെങ്കിലും ഇവർ സ്റ്റേ വാങ്ങിയിരുന്നു. നാലു വർഷമായിട്ടും വായ്പ തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ വീണ്ടുമുള്ള ഇടപെടല്‍. ഈ മാസം 21നകം ഫിറോസിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ ഏറ്റെടുത്ത് റിപ്പോർട്ട് നൽകണമെന്നാണ് കോഴിക്കോട് സി.ജെ.എം കോടതിയുടെ ഉത്തരവ്. അഡ്വ.ശ്രീനാരായണൻ ഉണ്ണിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷന്‍റെ നേതൃത്വത്തിലാണ് നിയമനടപടികൾ പുരോഗമിക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെ 15ലധികം വസ്തുവകകളാണ് ജപ്തിയിലേക്ക് നീങ്ങുന്നത്.

TAGS :

Next Story