Quantcast

പുതുപ്പള്ളിയില്‍ പതിനൊന്നാമൂഴത്തിന് ഉമ്മന്‍ ചാണ്ടിയുണ്ടാകും

MediaOne Logo

admin

  • Published:

    30 April 2016 11:19 AM GMT

പുതുപ്പള്ളിയില്‍ പതിനൊന്നാമൂഴത്തിന് ഉമ്മന്‍ ചാണ്ടിയുണ്ടാകും. പുതുപ്പള്ളിക്കാര്‍ക്ക് അതില്‍ സംശയമില്ല. മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് ആകുകയുമില്ല.

സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ തളര്‍ത്തിയിട്ടില്ല. സോളാര്‍ കേസില്‍ തനിക്കെതിരെ ആരോപണമുണ്ടായപ്പോഴും പതറുന്നില്ല മുഖ്യമന്ത്രി. ആ ആത്മവിശ്വാസത്തിന് ഒരു കാരണം പുതുപ്പള്ളിയാണ്. 1970 മുതല്‍ പത്ത് തവണ വിജയം. നാലുവട്ടം മന്ത്രി. രണ്ടു തവണ മുഖ്യമന്ത്രി. വികസനവും കരുതലുമെന്ന നയം, ജനസമ്പര്‍ക്കത്തിന്റെ തിളക്കം. ഇക്കുറിയും പുതുപ്പളളി സുരക്ഷിതമെന്ന് കരുതാന്‍ ന്യായങ്ങളേറെ.

1970ല്‍ സിപിഎം സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ഇഎം ജോര്‍ജ്ജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ആദ്യം നിയമസഭയിലെത്തിയത്. അതാണ് കുറഞ്ഞ ഭൂരിപക്ഷവും. പിസി ചെറിയാന്‍ മുതല്‍ സുജ സൂസന്‍ ജോര്‍ജ് വരെ നീളുന്നു ഉമ്മന്‍ ചാണ്ടിക്ക് മുന്നിലെ പരാജിതരുടെ നിര. 2011 ല്‍ ഭൂരിപക്ഷം മുപ്പത്തിമൂവായിരം കടന്നു.

TAGS :

Next Story