Quantcast

മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടി: കെ ആര്‍ അരവിന്ദാക്ഷന്‍

MediaOne Logo

Sithara

  • Published:

    4 Feb 2017 6:51 PM GMT

മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടി: കെ ആര്‍ അരവിന്ദാക്ഷന്‍
X

മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടി: കെ ആര്‍ അരവിന്ദാക്ഷന്‍

മാണി എല്‍ഡിഎഫില്‍ പോവുന്നത് തടയാന്‍ വേണ്ടിയാണ് ബാര്‍ കോഴ ആരോപണം കൊണ്ടുവന്നതെന്ന് കെ ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു.

കെ എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍. മാണി എല്‍ഡിഎഫില്‍ പോവുന്നത് തടയാന്‍ വേണ്ടിയാണ് ബാര്‍ കോഴ ആരോപണം കൊണ്ടുവന്നതെന്ന് കെ ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. എല്‍ഡിഎഫിലേക്ക് കെ എം മാണിയെ കൊണ്ടുവരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചത് താനായിരുന്നുവെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചു.

കെ എം മാണി എല്‍ഡിഎഫിലേക്ക് പോവുമെന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് വല്ലാത്ത ആശങ്കയിലായിരുന്നുവെന്ന് ആരവിന്ദാക്ഷന്‍ ആരോപിച്ചു. ഇത് തടയാന്‍ ആസൂത്രിതമായ നീക്കമാണ് നടന്നത്. ബാര്‍ കോഴ ആരോപണം ഉയര്‍ന്നത് അങ്ങനെയാണ്. അന്നത്തെ ചര്‍ച്ചകളില്‍ കെ എം മാണിയുമായി ആശയവിനിമയം നടത്തിയിരുന്നത് താനായിരുന്നുവെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

TAGS :

Next Story