Quantcast

കേരളാ കോണ്‍ഗ്രസ് എമ്മിന് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി

MediaOne Logo

admin

  • Published:

    7 Feb 2017 9:11 PM GMT

കേരളാ കോണ്‍ഗ്രസ് എമ്മിന് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി
X

കേരളാ കോണ്‍ഗ്രസ് എമ്മിന് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി

എട്ട് സിറ്റിംഗ് എംഎല്‍എമാരെ ഉള്‍പ്പെടുത്തി കേരളാ കോണ്‍ഗ്രസ് എം പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി.

എട്ട് സിറ്റിംഗ് എംഎല്‍എമാരെ ഉള്‍പ്പെടുത്തി കേരളാ കോണ്‍ഗ്രസ് എം പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി. കെ എം മാണി പാലയിലും പി ജെ ജോസഫ് തൊടുപുഴയിലും വീണ്ടും മത്സരിക്കും. 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കിയത്. ആലത്തൂരും തളിപ്പറമ്പും വെച്ചുമാറാനുള്ള ശ്രമം നടത്തുന്നുണ്ട്.

സിറ്റിങ്ങ് എംഎല്‍എമാരെല്ലാം അതാത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കാനാണ് ഉന്നതാധികാര സമിതി യോഗത്തിലുണ്ടായ ധാരണ. കെ എം മാണി പാലയിലും പി ജെ ജോസഫ് തൊടുപുഴയിലും ജനവിധി തേടും. തോമസ് ഉണ്ണിയാടനായിരിക്കും ഇരിങ്ങാലക്കുടയിലെ സ്ഥാനാര്‍ത്ഥി. മുന്‍ മന്ത്രിമാരായ സി എഫ് തോമസ് ചങ്ങനാശ്ശേരിയിലും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കോതമംഗലത്ത് ടി യു കുരുവിളയും തന്നെയാകും മാണിയുടെ തുറുപ്പ്ചീട്ട്.

കഴിഞ്ഞ തവണ പരാജയപ്പെട്ട ആറ് സീറ്റുകളില്‍ ആലത്തൂരും തളിപ്പറമ്പും ഒഴികയുള്ള നാലിടത്തും വിജയിക്കാനാകുമെന്നാണ് ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനായിരിക്കും ഏറ്റുമാനൂരില്‍ മത്സരിപ്പിക്കുക. തിരുവല്ലയില്‍ വിക്ടര്‍ ടി തോമസിന്റെയും ജോസഫ് എം പുതുശ്ശേരിയുടെയും പേരുണ്ട്. പേരാമ്പ്രയില്‍ മുഹമ്മദ് ഇഖ്ബാല്‍ ഉറപ്പിച്ചു. പൂഞ്ഞാറില്‍ യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍, നിര്‍മ്മലാ ജിമ്മി എന്നിവരോടൊപ്പം ജോര്‍ജ്ജുകുട്ടി അഗസ്തിയേയും പരിഗണിക്കുന്നുണ്ട്. കുട്ടനാടില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ജേക്കബ് തോമസ് അരികുപുറവും ജോസഫ് എം പുതുശ്ശേരിയുമാണ് പട്ടികയിലുള്ളത്.

TAGS :

Next Story