Quantcast

മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശവുമായി കനയ്യകുമാര്‍

MediaOne Logo

Khasida

  • Published:

    2 March 2017 8:22 AM GMT

മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശവുമായി കനയ്യകുമാര്‍
X

മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശവുമായി കനയ്യകുമാര്‍

യുദ്ധജ്വരമുണ്ടാക്കി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ രൂക്ഷ വിമര്‍ശമുയര്‍ത്തി കനയ്യകുമാര്‍. യുദ്ധജ്വരമുണ്ടാക്കി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് ബിജെപിയെന്നും കനയ്യ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് എഐവൈഎഫ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.

എഐവൈഎഫ് ഇരുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് കനയ്യകുമാര്‍ തലസ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു കനയ്യയുടെ പ്രസംഗം

മിന്നലാക്രമണത്തന്റെ പേരില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. യുദ്ധ ജ്വരമുണ്ടാക്കി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടുകയാണ്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്താല്‍ രാജ്യം പുരോഗമിക്കില്ല. ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് പുരോഗമനപരം.

വിപ്ലവഗാനവും മുദ്രാവാക്യങ്ങളുമായി കനയ്യകുമാര്‍ പുത്തരിക്കണ്ടം മൈതാനത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ലേഖനങ്ങളുടെ സമാഹാരമായ നവമാധ്യമകാലത്തെ ഇടത് ചേരി എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

TAGS :

Next Story