Quantcast

കാസര്‍കോട് സഹോദരീസഹോദരന്മാര്‍ക്ക് നേരെ സദാചാരഗുണ്ടാക്രമണം

MediaOne Logo

Khasida

  • Published:

    8 March 2017 2:14 AM GMT

കാസര്‍കോട് സഹോദരീസഹോദരന്മാര്‍ക്ക് നേരെ സദാചാരഗുണ്ടാക്രമണം
X

കാസര്‍കോട് സഹോദരീസഹോദരന്മാര്‍ക്ക് നേരെ സദാചാരഗുണ്ടാക്രമണം

യുവാവിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരനെയും സഹോദരിയേയും തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടകള്‍ ആക്രമിച്ചതായി പരാതി. കാസര്‍കോട് ബദിയടുക്ക ബാറടുക്കയിലാണ് സംഭവം. യുവാവിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

കാസര്‍കോട് ബദിയടുക്ക അര്‍ത്തിപ്പള്ളയിലെ മഞ്ജുനാഥിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടകള്‍ അക്രമം നടത്തിയതായാണ് പരാതി. സഹോദരിയെ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് കൂട്ടി കൊണ്ട് വരുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മഞ്ജുനാഥ് പറയുന്നു. ബദിയെടുക്ക സ്വദേശികളായ രൂപേഷ്, മിഥുന്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി

പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളെ ബിജെപി സംരക്ഷിക്കുന്നതായാണ് മഞ്ജുനാഥിന്‍റെ ആരോപണം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ബദിയെടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

TAGS :

Next Story