Quantcast

പി സി തോമസ് മത്സരരംഗത്ത് നിന്ന് പിന്‍മാറി

MediaOne Logo

admin

  • Published:

    20 March 2017 10:42 AM GMT

പി സി തോമസ് മത്സരരംഗത്ത് നിന്ന് പിന്‍മാറി
X

പി സി തോമസ് മത്സരരംഗത്ത് നിന്ന് പിന്‍മാറി

പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പി സി തോമസ് മത്സരരംഗത്ത് നിന്ന് പിന്‍മാറി

പാലാ നിയോജക മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് പി സി തോമസ്.വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം.തീരുമാനം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തനിക്ക് പകരം ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും പിസി തോമസ് പറഞ്ഞു

പാലായില്‍ ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി കെഎം മാണിക്കെതിരെ മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു..എന്നാല്‍ കുടുംബപരവും വ്യക്തപരവുമായി ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിസി തോമസ് പറഞ്ഞു

കഴിഞ്ഞ ദിവസം പാലായില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു.ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.തനിക്ക് പകരം പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി സി തോമസ് വ്യക്തമാക്കി

കെ എം മാണിക്കൊപ്പം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പന്‍ കൂടി എത്തിയതോടെ പാലാ ചരിത്രത്തിലെ ഏറ്റവും കനത്ത പോരാട്ടത്തിന് സാക്ഷിയാകുമെന്ന പ്രതീക്ഷയിലായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍.. മുന്പ് മുവാറ്റുപുഴ എംപി ആയിരുന്ന പി സി തോമസിലൂടെ മികച്ച പോരാട്ടം നടത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം പാലാ സീറ്റ് പിസി തോമസതിന് നല്‍കിയത്.എന്നാല്‍ പി സി തോമസിന്റെ പിന്മാറ്റത്തിലൂടെ പാലായിലെ ബിജെപി സഖ്യത്തിന്റെ മത്സരം നാമമാത്രമാകും.കെ എം മാണിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് പി സി തോമസ് പിന്മാറിയതെന്നും ആക്ഷേപമുണ്ട്.

TAGS :

Next Story