Quantcast

മെഡിക്കല്‍ പ്രവേശ കൌണ്‍സിലിങ്: കാലാവധി നീട്ടി

MediaOne Logo

Damodaran

  • Published:

    28 March 2017 1:41 PM GMT

മെഡിക്കല്‍ പ്രവേശ കൌണ്‍സിലിങ്: കാലാവധി  നീട്ടി
X

മെഡിക്കല്‍ പ്രവേശ കൌണ്‍സിലിങ്: കാലാവധി നീട്ടി

സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം സുപ്രീംകോടതിയാണ് കാലാവധി നീട്ടി നല്‍കിയത്. ഇതോടെ, കൌണ്‍സിലിങ് പൂര്‍ത്തിയാക്കാത്ത മാനേജ്മെന്‍റ് സീറ്റുകളില്‍ സര്‍ക്കാരിന്

കേരളത്തിലെ മെഡിക്കല്‍ പ്രവേശന കൌണ്‍സിലിംഗ് പൂര്‍ത്തിയാക്കാനുള്ള കാലവധി ഓക്ടോബര്‍ ഏഴ് വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകരാം സുപ്രിം കോടതിയാണ് കാലാവധി നീട്ടി നല്‍കിയത്. ഇതോടെ കൌണ്‍സിലിംഗ് പൂര്‍ത്തിയാകാത്ത മാനേജ്മെന്‍റ് സീറ്റുകളില്‍ ഏകീകൃത കൌണ്‍സിലിംഗിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രവേശനം നടത്താനാകും.

മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിശ്ചയിച്ചിരുന്ന സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. എന്നിട്ടും പല സീറ്റുകളിലും കൌണ്‍സിലിംഗ് പൂര്‍ത്തായാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. മഹാരാഷട്രക്ക് കൌണ്‍സിലിംഗ് പൂര്‍ത്തിയാക്കാനുള്ള സമയം ഓക്ടോബര്‍ ഏഴ് വരെ സുപ്രിം കോടതി നേരത്തെ നീട്ടി നല്‍കിയിരുന്നു.ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളം ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേരളത്തിനും ഓക്ടോബര്‍ ഏഴ് വരെ പ്രവേശനം നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

ഇതോടെ കൌണ്‍സിലിംഗ് പൂര്‍ത്തിയാകാത്ത മാനേജ്മെന്‍റ് സീറ്റുകളിലും സംസ്ഥാന സര്‍ക്കാരിന് ഏകീകൃത കൌണ്‍സിലിംഗിലൂടെ പ്രവേശനം നടത്താന്‍ കഴിയും. കൌണ്‍സിലിംഗ് പൂര്‍ത്തിയാകാത്ത മാനേജ്മെന്‍റ് സീറ്റുകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഈ മാസം 28ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്ത സ്വാശ്രയ സ്ഥാപനങ്ങളിലടക്കം നൂറിലധികം സീറ്റുകളില്‍ കൌണ്‍സിലിംഗ് ബാക്കിയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സീറ്റുകളില്‍ കേന്ദ്രീകൃത കൌണ്‍സിലിംഗ് വഴി സര്‍ക്കാരിന് പ്രവേശനം നടത്താം. അതിനിടെ കണ്ണൂരിലെ കരുണ മെഡിക്കല്‍ കോളജിനെതിരെ ജെയിംസ് കമ്മറ്റി സുപ്രിം കോടതിയില്‍ പരാതി നല്‍കി. ആവശ്യപ്പെടുന്ന രേഖകള്‍ കരുണ മെഡിക്കല്‍ കോളജ് കൈമാറുന്നില്ലെന്നും, ഇത് കമ്മറ്റിയുടെ അധികാരത്തിന്മേലുള്ള കടന്ന് കയറ്റമാണെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി സമ്മതിച്ചു.

TAGS :

Next Story