Quantcast

സക്കീര്‍ ഹുസൈന്‍ കീഴടങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

MediaOne Logo

Khasida

  • Published:

    3 May 2017 9:23 AM IST

സക്കീര്‍ ഹുസൈന്‍ കീഴടങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
X

സക്കീര്‍ ഹുസൈന്‍ കീഴടങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

മജിസ്ട്രേറ്റ്  ഇല്ലാത്തതിനാല്‍ ഇന്ന് സക്കീര്‍ ഹാജരായേക്കില്ലെന്നാണ് സൂചന. അതേ സമയം ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചിട്ടും സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാത്തതിന് എതിരെ പ്രതിഷേധവും

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇന്ന് കീഴടങ്ങിയേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പിക്ക് മുമ്പാകെയാകും കീഴടങ്ങല്‍. ഇന്നലെ കീഴടങ്ങുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും മജിസ്ട്രേറ്റ് ഇല്ലെന്ന കാരണത്താല്‍ ഇത് മാറ്റിവെക്കുകയായിരുന്നു. കീഴടങ്ങാനുള്ള സമ്മര്‍ദം പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാഹചര്യത്തില്‍ ഇന്നുതന്നെ കീഴടങ്ങാനാണ് സാധ്യത.

TAGS :

Next Story