എടിഎമ്മുകളില്‍ കിട്ടുന്നത് 2000 മാത്രം; പൊറുതിമുട്ടി ജനം

എടിഎമ്മുകളില്‍ കിട്ടുന്നത് 2000 മാത്രം; പൊറുതിമുട്ടി ജനം
2000 രൂപയുടെ നോട്ടുകള്‍ മാത്രം ലഭിക്കുന്നതിനാല്‍ ബാങ്കുകളിലും എടിഎമ്മുകളിലുമുള്ള ആളുകളുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്
നോട്ട് നിരോധം പതിമൂന്നാം ദിനത്തിലേക്ക് കടന്നതോടെ നോട്ട് ക്ഷാമം അതിരൂക്ഷം. 2000 രൂപയുടെ നോട്ടുകള്‍ മാത്രം ലഭിക്കുന്നതിനാല്‍ ബാങ്കുകളിലും എടിഎമ്മുകളിലുമുള്ള ആളുകളുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. 500ന്റെ പുതിയ നോട്ട് ലഭിച്ചുതുടങ്ങിയാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.
അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനും അക്കൌണ്ടില്‍ നിക്ഷേപിക്കാനും മുതിര്‍ന്ന പൌരന്മാര്‍ക്ക് മാത്രമായിരുന്നു ശനിയാഴ്ച അവസരം. ബാങ്കുകള്‍ക്കൊപ്പം ഭൂരിഭാഗം എടിഎമ്മുകളും ഞായറാഴ്ച അടഞ്ഞു കിടന്നു. ഇക്കാരണത്താല്‍ ഇന്ന് വലിയ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 2000 രൂപയുടെ നോട്ടുകള്‍ മാത്രം ലഭിക്കുന്നതിനാല്‍ ആളുകള്‍ കൂടുതലായി ബാങ്കുകളിലെത്തിയില്ല. നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പകുതിയോളം എടിഎമ്മുകളിലും ലഭിക്കുന്നത് 2000 തന്നെ.
എസ്ബിടിയുടെ പ്രധാന ശാഖയിലടക്കം കോഴിക്കോട്ടെ ചുരുക്കം എടിഎമ്മുകളില്‍ 50, 100 രൂപ നോട്ടുകള്‍ ലഭിച്ചത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. ഗ്രാമങ്ങളിലെ ബാങ്കുകളില്‍ തിരക്കുണ്ട്. എന്നാല്‍ എടിഎമ്മുകള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു. ബാങ്കുകളില്‍ മറ്റിടപാടുകള്‍ നടത്താനെത്തുന്നവര്‍ക്ക് സേവനം ലഭിക്കാത്ത സ്ഥിതിയുണ്ട്. 500 രൂപയുടെ പുതിയ നോട്ടുകള്‍ എന്നു മുതല്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ സജ്ജീകരിക്കുന്നതിന് വേണ്ട നടപടികളും പൂര്‍ത്തിയായിട്ടില്ല.
Adjust Story Font
16

