നോട്ട് പ്രതിസന്ധി: നെല്‍സിയുടെ വീടിനുള്ള ഫണ്ട് സമാഹരണം പാതിവഴിയില്‍ നിലച്ചു

നോട്ട് പ്രതിസന്ധി: നെല്‍സിയുടെ വീടിനുള്ള ഫണ്ട് സമാഹരണം പാതിവഴിയില്‍ നിലച്ചു
ബേപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥിനിക്ക് വീട് ഒരുക്കാന്‍ ഒരു നാടാകെ കൈകോര്‍ത്തതിന്‍റെ ഫലമാണ് നോട്ട് നിരോധനം മൂലം ഇല്ലാതാവുന്നത്.
നോട്ട് പ്രതിസന്ധിയില്‍ നാട് നെട്ടോട്ടമോടുമ്പോള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ നെല്‍സിക്ക് നഷ്ടമാവുന്നത് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം കൂടിയാണ്. കൂട്ടുകാരുടെയും അധ്യാപകരുടെയും കൈത്താങ്ങില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവാമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. ഏറ്റെടുത്ത ദൌത്യം പാതി വഴിയില്‍ നിലക്കുമോ എന്ന ആശങ്കയിലാണ് നെല്‍സിയുടെ സഹപാഠികളും.
ബേപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥിനിക്ക് വീട് ഒരുക്കാന്‍ ഒരു നാടാകെ കൈകോര്‍ത്തതിന്‍റെ ഫലമാണ് നോട്ട് നിരോധനം മൂലം ഇല്ലാതാവുന്നത്. സഹപാഠി നെല്‍സിക്ക് വീട് ഒരുക്കാനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ ഒരുമിച്ചു, എട്ട് ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ നോട്ട് അസാധുവാക്കല്‍ എല്ലാം തകര്‍ത്തു. നാട്ടുകാരെ സമീപിച്ച് പണം ശേഖരിച്ചിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ പണം കിട്ടാതായി . കൂലി കിട്ടാതായതോടെ തൊഴിലാളികള്‍ ഇല്ലാത്തതും തരിച്ചടിയായി.
മലബാറിലെ പ്രശസ്ത പാമ്പ് പിടിത്തക്കാരനായിരുന്ന ആര്‍ വി സജീവന്റെ മകളാണ് നെല്‍സി. ഇപ്പോള്‍ ബന്ധുവീട്ടിലാണ് നെല്‍സിയും അമ്മയും സഹോദരനും താമസിക്കുന്നത്.
Adjust Story Font
16

