Quantcast

മലപ്പുറത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍

MediaOne Logo

Alwyn

  • Published:

    12 May 2017 7:01 AM IST

മലപ്പുറത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍
X

മലപ്പുറത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍

മോഷണക്കേസ് പ്രതി ലത്തീഫാണ് മരിച്ചത്.

മലപ്പുറം വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങി മരിച്ചു. മോഷണക്കേസ് പ്രതി ലത്തീഫാണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലെ കുളിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ ലത്തീഫിനെ കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നു.

ടയര്‍ മോഷണ കേസില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ലത്തീഫിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെ സ്റ്റേഷനിലെ ശുചിമുറിയില്‍ ലത്തീഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസിന്‍റെ പീഡനം മൂലമാണ് അബ്ദുല്‍ ലത്തീഫ് മരിച്ചതെന്ന് ആരോപിച്ച് യൂത്ത്കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിക്കെതിരെ മൂന്നു കേസും ഒരു വാറണ്ടും ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവം ദൌര്‍ഭാഗ്യകരമാണന്ന് ഡിജിപി ലോക്നാഥ് ബഹ്റ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടന്നും ഡിജിപി അറിയിച്ചു. വകുപ്പുതല അന്വേഷണവും നടക്കും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

TAGS :

Next Story