Quantcast

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പദ്ധതികള്‍ക്ക് ഇന്ന് അന്തിമാനുമതി

MediaOne Logo

Subin

  • Published:

    14 May 2017 12:12 AM IST

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പദ്ധതികള്‍ക്ക് ഇന്ന് അന്തിമാനുമതി
X

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പദ്ധതികള്‍ക്ക് ഇന്ന് അന്തിമാനുമതി

100 ദിനം പൂര്‍ത്തിയാകുന്നതോട് അനുബന്ധിച്ച് പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന പുതിയ പദ്ധതികള്‍ക്കുളള അന്തിമാനുമതി ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. 100 ദിനം പൂര്‍ത്തിയാകുന്നതോട് അനുബന്ധിച്ച് പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. ഭൂരഹിതര്‍ക്ക് ഭൂമിയും, വീടും സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീടും നിര്‍മ്മിച്ച് നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന കാര്യത്തിലും, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ട്.

TAGS :

Next Story