സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഇന്ന് സമാപിക്കും

സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഇന്ന് സമാപിക്കും
വൈകുന്നേരം അഞ്ചരക്ക് ആരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ഫ്ലാഗ് ഓഫ് ചെയ്യുക
വര്‍ണ്ണാഭമായ ഘോഷയാത്രയോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ചരക്ക് ആരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ഫ്ലാഗ് ഓഫ് ചെയ്യുക. മഞ്ജു വാര്യരുടെ നൃത്തവും സംഘടിപ്പിച്ചിട്ടുണ്ട്. ഒന്‍പത് സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഒരുക്കുന്ന നാടന്‍ കലാരൂപങ്ങള്‍ ഇത്തവണത്തെ ഘോഷയാത്രക്ക് ദ്യശ്യഭംഗിയൊരുക്കും.
തിരുവനന്തപുരത്തിന് വിസ്മയമൊരുക്കിയ ഓണോഘോഷത്തിന് ഇന്ന് തിരശ്ശീലവീഴും. നാടന്‍ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും കാലികപ്രസക്തമായ ഫ്ലോട്ടുകളുടെയും അകമ്പടിയോടെ അഞ്ചരക്ക് ആരംഭിക്കുന്ന ഘോഷയാത്ര എട്ട് മണിക്കാണ് സമാപിക്കുക. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 1750 പോലീസുകാരെ സുരക്ഷക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത വേദികളിലായി മുന്നൂറോളം കലാരൂപങ്ങളാണ് ഇത്തവണത്തെ വാരാഘോഷത്തില്‍ അരങ്ങിലെത്തിയത്.
ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക പരിപാടികള്‍ ഏര്‍പ്പെടുത്തിയത് ശ്രദ്ധേയമായി. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

