Quantcast

നാദാപുരം കൊലപാതകം: അക്രമി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്

MediaOne Logo

Damodaran

  • Published:

    21 May 2017 12:12 PM GMT

നാദാപുരം കൊലപാതകം: അക്രമി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്
X

നാദാപുരം കൊലപാതകം: അക്രമി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്

അക്രമികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു....

കോഴിക്കോട് നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ അക്രമി സംഘത്തെ ക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്. അക്രമികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഐ ജിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

കണ്ണൂര്‍ റേഞ്ച് ഐ ജി യുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേര്‍ന്നു. കേസന്വേഷണത്തിന്‍റെ പുരോഗതി വിലയിരുത്തിയ യോഗം പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചു.മൃതദേഹം സംസ്കരിച്ച ശേഷം അക്രമ സംഭവങ്ങളുണ്ടാവാനുള്ള സാധ്യത പോലീസ് മുന്‍കൂട്ടി കാണുന്നുണ്ട്. ഇത് തടയാനാവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ഉന്നത റൂറല്‍ എസ് പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അക്രമികളെത്തിയ വാഹനം തിരച്ചറിഞ്ഞതായും അക്രമി സംഘത്തിലുണ്ടായിരുന്ന ചിലരെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ചതായും കണ്ണൂര്‍ റേഞ്ച് ഐ ജി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

TAGS :

Next Story