Quantcast

ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഭൂമി വിതരണം ഇഴയുന്നു; വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം ആരംഭിച്ചു

MediaOne Logo

admin

  • Published:

    23 May 2017 3:16 AM GMT

ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഭൂമി വിതരണം കാര്യക്ഷമമാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു.

ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഭൂമി വിതരണം കാര്യക്ഷമമാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. റവന്യൂ ഭൂമിയില്‍ പ്രതീകാത്മക കയ്യേറ്റ സമരം നടത്തിയാണ് പ്രക്ഷോഭം ആരംഭിച്ചത്.

പുല്‍പള്ളിയില്‍ വനംവകുപ്പ് റേഞ്ച് ഓഫിസിനു പിറകുവശത്തെ റവന്യൂ ഭൂമിയിലായിരുന്നു കയ്യേറ്റ സമരം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്നൂറോളം ആദിവാസികളെ പങ്കെടുപ്പിച്ചാണ് സമരം നടത്തിയത്. രാവിലെ പത്തു മണിയ്ക്ക് ആരംഭിച്ച സമരം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം പി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമി ലഭ്യമല്ലെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്നു ബോധ്യപ്പെടുത്താനാണ് വിവിധയിടങ്ങളിലായി കിടക്കുന്ന റവന്യൂ ഭൂമികളില്‍ സമരം നടത്തുന്നത്.

വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലുമുള്ള റവന്യൂ ഭൂമികള്‍ കണ്ടെത്തി, കുടില്‍കെട്ടി സമരം നടത്തും. ആദിവാസികള്‍ക്ക് മുഴുവന്‍ ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2015 ഓഗസ്റ്റില്‍ നടത്തിയ സമരങ്ങളുടെ ഭാഗമായി, ഡിസംബര്‍ 31നുള്ളില്‍ ഭൂമി വിതരണം പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഇതു നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചു കൂടിയാണ് സമരം ആരംഭിച്ചത്.

TAGS :

Next Story