Quantcast

കെഎം എബ്രഹാം നല്‍കിയ പരാതി യില്‍ ജേക്കബ് തോമസിനോട വിശദീകരണം ചോദിച്ചതായി മുഖ്യമന്ത്രി

MediaOne Logo

Damodaran

  • Published:

    27 May 2017 5:20 PM IST

കെഎം എബ്രഹാം നല്‍കിയ പരാതി യില്‍  ജേക്കബ് തോമസിനോട വിശദീകരണം ചോദിച്ചതായി മുഖ്യമന്ത്രി
X

കെഎം എബ്രഹാം നല്‍കിയ പരാതി യില്‍ ജേക്കബ് തോമസിനോട വിശദീകരണം ചോദിച്ചതായി മുഖ്യമന്ത്രി

ഉദ്യോഗസ്ഥ പോര് കാരണം സെക്രട്ടറിയേറ്റില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി..അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു...

കെഎം എബ്രഹാമിന്‍റ വീട്ടില്‍നടന്ന റെയ്ഡില്‍വിജിലന്‍സിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി.വിജിലന്‍സ് ഡയറക്ടര്‍ ജേകബ് തോമസിനെ പുകച്ചു പുറത്ത് ചാടിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഭരണ സ്തംഭനമാണുളളതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ധനകാര്യ അഡീഷണല്‍ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്‍റ വീട്ടിലെ റെയ്ഡ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന സബമിഷന്‍റ മറുപടിയിലാണ് റെയ്ഡിനെ തളളിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത്.നടപടി ക്രമങ്ങൾ പാലിക്കുന്നതില്‍വിജിലന്‍സിന് വീഴ്ച പറ്റിയിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് വിശദീകരണം തേടും.

അതേ സമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പൂര്‍ണ്ണ പിന്തുണയും മുഖ്യമന്ത്രി നൽകി. ഐഎഎസ്-ഐപിഎസ് ചേരിപ്പോര് സംസ്ഥാനത്ത് ഭരണസ്തംഭനത്തിനിടയാക്കിയെന്നായിരുന്നു സബ്മിഷന്‍ അവതരിപ്പിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ഉദ്യോഗസ്ഥ പോര് കാരണം സെക്രട്ടറിയേറ്റില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി..അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു.ഡിജിപി സെന്‍കുമാര്‍ അവധിയില്‍ പോയി. ശങ്കര്‍ റെഡ്ഢി കോടതിയില്‍ കെ എം എബ്രഹാം തന്നെ ഭയപ്പെടുത്തുന്നുവെന്ന് പരാതിയുമായി രംഗതെത്തി. നാഥനില്ലാ കളരിയായി സെക്രട്ടറിയേറ്റ് മാറി മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്നും ചെന്നിത്തല ആരോപിച്ചു.

TAGS :

Next Story