Quantcast

എല്‍ഡിഎഫിന്റെ പ്രചരണത്തിന് ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം

MediaOne Logo

admin

  • Published:

    2 Jun 2017 7:03 PM IST

എല്‍ഡിഎഫിന്റെ പ്രചരണത്തിന് ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം
X

എല്‍ഡിഎഫിന്റെ പ്രചരണത്തിന് ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം. വികസനം, മിഥ്യയും യാഥാര്‍ത്ഥ്യവും എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വികസന അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസനം പൊള്ളയാണെന്ന് ഈ ഹ്രസ്വ ചിത്രം പറയുന്നു. സുസ്ഥിര, സമയബന്ധിത വികസനത്തിന് ഇടതുപക്ഷ മുന്നണിയെ വിജയിപ്പിക്കണമെന്നാണ് ചിത്രം പറയുന്നത്. കൊച്ചി മെട്രോയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം കടന്ന് പോകുന്നത്. വി.കെ ബൈജു, മേഘ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബിജിപാലാണ് സംഗീതം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.
വീഡിയോക്ക് പിന്നില്‍‌ പ്രവര്‍ത്തിച്ചവര്‍ ആരും പ്രതിഫലം വാങ്ങിയിട്ടില്ല. നേരത്തെ പിണറായി വിജയന്റെ നവകേരള യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായും ബി ഉണ്ണികൃഷ്ണന്‍ വീഡിയോ പുറത്തിറക്കിയിരുന്നു.

TAGS :

Next Story