Quantcast

എടിഎം തട്ടിപ്പിന് പിറകെ മെയില്‍ ഹാക്ക് ചെയ്തും പണം തട്ടിപ്പ്

MediaOne Logo

Khasida

  • Published:

    5 Jun 2017 11:38 AM GMT

എടിഎം തട്ടിപ്പിന് പിറകെ മെയില്‍ ഹാക്ക് ചെയ്തും പണം തട്ടിപ്പ്
X

എടിഎം തട്ടിപ്പിന് പിറകെ മെയില്‍ ഹാക്ക് ചെയ്തും പണം തട്ടിപ്പ്

കണ്ണൂര്‍ സ്വദേശിക്ക് രണ്ട് ലക്ഷത്തിലധികം രൂപ നഷ്ടമായി

എ.ടി.എം തട്ടിപ്പിന് പിന്നാലെ ഇ മെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൌണ്ടില്‍ നിന്നും പണം തട്ടുന്ന സംഘവും സജീവമാകുന്നതായി സൂചന. കണ്ണൂര്‍ അലവില്‍ സ്വദേശി രതീഷിന് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. സംഭവത്തില്‍ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാങ്ക് ഉപഭോക്താക്കളുടെ ഇ മെയില്‍ ഹാക്ക് ചെയ്ത് അക്കൌണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ചോര്‍ത്തിയെടുത്താണ് പുതിയ തട്ടിപ്പ്. ആദ്യം മെയിലില്‍ നിന്നും ലെറ്റര്‍ ഹെഡും, ഒപ്പും അക്കൌണ്ടിന്റെ വിശദാംശങ്ങളും ശേഖരിക്കും. തുടര്‍ന്ന് ഈ മെയിലില്‍ നിന്ന് മറ്റൊരു അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്‍ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ബാങ്കിലേക്ക് കത്തയക്കുകയാണ് ഈ പുതിയ തട്ടിപ്പുകാരുടെ രീതി. പ്രധാനമായും പ്രവാസികളെയാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. ഖത്തറില്‍ ഉദ്യോഗസ്ഥനായ അലവില്‍ സ്വദേശി രതീഷിന് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നഷ്ടമായത് 2,00859 രൂപയാണ്.

കഴിഞ്ഞ മൂന്നിനായിരുന്നു രതീഷിന് പണം നഷ്ടമായത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് എസ്ബിടിയുടെ കണ്ണപുരം ശാഖയിലും പോലീസിലും രതീഷ് പരാതി നല്കി. പരാതിയില്‍ കണ്ണപുരം പോലീസും ബാങ്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story