Quantcast

കൊല്ലത്ത് മുകേഷ് സിപിഎം സ്ഥാനാര്‍ഥി

MediaOne Logo

admin

  • Published:

    6 Jun 2017 3:27 AM GMT

കൊല്ലത്ത് മുകേഷ് സിപിഎം സ്ഥാനാര്‍ഥി
X

കൊല്ലത്ത് മുകേഷ് സിപിഎം സ്ഥാനാര്‍ഥി

കൊല്ലത്ത് നടന്‍ മുകേഷ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കും

കൊല്ലത്ത് നടന്‍ മുകേഷ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കും. കൊല്ലം ജില്ലാ കമ്മിറ്റി മുകേഷിന്റെ പേര് സ്ഥാനാര്‍ഥിയായി അംഗീകരിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ചാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നേരത്തെ, കൊല്ലത്ത് മുകേഷിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രാദേശികതലത്തില്‍ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മുകേഷിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ പ്രതിഷേധങ്ങള്‍ രൂക്ഷമായതിനു പിന്നാലെ മത്സരരംഗത്തു നിന്നു കെപിഎസി ലളിത പിന്‍മാറിയിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാണ് പിന്‍മാറുന്നതിനു കാരണമായി ലളിത ചൂണ്ടിക്കാട്ടിയത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും സിപിഎം നേതൃത്വം നീക്കംതുടങ്ങി കഴിഞ്ഞു.

TAGS :

Next Story