Quantcast

പരവൂര്‍ ദുരന്തത്തിലെ സര്‍ക്കാര്‍ വീഴ്ച തെരഞ്ഞെടുപ്പ് ആയുധമാക്കാന്‌‍ സിപിഎം തീരുമാനം

MediaOne Logo

admin

  • Published:

    6 Jun 2017 5:54 AM GMT

പരവൂര്‍ ദുരന്തത്തിലെ സര്‍ക്കാര്‍ വീഴ്ച തെരഞ്ഞെടുപ്പ് ആയുധമാക്കാന്‌‍ സിപിഎം തീരുമാനം
X

പരവൂര്‍ ദുരന്തത്തിലെ സര്‍ക്കാര്‍ വീഴ്ച തെരഞ്ഞെടുപ്പ് ആയുധമാക്കാന്‌‍ സിപിഎം തീരുമാനം

കന്പക്കെട്ടിന്‍റെ അനുമതിക്കായി ഒരു മന്ത്രിയുടെ ഇടപെലുണ്ടായതാണ് ജില്ലാകള്കറ് നിശബ്ദയാകാന്‍ കാരണമെന്നും കോടിയേരി ആരോപിച്ചു

പരവൂര്‍ ദുരന്തത്തിലെ സര്‍ക്കാര്‍ വീഴ്ച തെരഞ്ഞെടുപ്പ് വിഷമാക്കാന്‍ സിപിഎം. സംഭവം സംസ്ഥാന ഭരണകൂടത്തിന്‍റെ വീഴ്ചയാണന്നും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മത്സരത്തിന് അനുമതി ലഭിക്കാന്‍ ഒരു മന്ത്രി ഇടപെട്ടതായും സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചിട്ടും കന്പക്കെട്ട് മത്സരം നടന്നത് പൊലീസിന്‍റെ മൌനനുവാദത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും ആഭ്യന്തമന്ത്രി രാജിവെക്കുകയും വേണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കന്പക്കെട്ടിന്‍റെ അനുമതിക്കായി ഒരു മന്ത്രിയുടെ ഇടപെലുണ്ടായതാണ് ജില്ലാകള്കറ് നിശബ്ദയാകാന്‍ കാരണമെന്നും കോടിയേരി ആരോപിച്ചു

പരവൂര്‍ ദുരന്തത്തിലെ സര്‍ക്കാര്‍ വീഴച തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ആയുധമാക്കാനുള്ള സിപി എമ്മം തീരുമാനത്തിന്‍റ ഭാഗമാണ് സെക്രട്ടറിയേറ്റിന്‍റെ ഇടപെടലെന്നാണ് സൂചന. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ മതിയായ ധനസഹായം നല്‍കുകയോ ചെയ്യാത്തതില്‍ കേന്ദ്രസര്‍ക്കാരിനെയും ബി ജെ പിയെയും സി പി എം സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.

TAGS :

Next Story