Quantcast

തൃത്താല നിലനിര്‍ത്താന്‍ വി ടി ബല്‍റാം

MediaOne Logo

admin

  • Published:

    10 Jun 2017 1:04 PM GMT

തൃത്താല നിലനിര്‍ത്താന്‍ വി ടി ബല്‍റാം
X

തൃത്താല നിലനിര്‍ത്താന്‍ വി ടി ബല്‍റാം

തൃത്താല നിലനിര്‍ത്തുന്നത് വിടി ബല്‍റാം എംഎല്‍എ ക്ക് എളുപ്പമാകില്ല

തൃത്താല നിലനിര്‍ത്തുന്നത് വിടി ബല്‍റാം എംഎല്‍എ ക്ക് എളുപ്പമാകില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുബൈദാ ഇസഹാഖിന്റെ സ്വീകാര്യത യുഡിഎഫിന് കടുത്ത വെല്ലുവിളിയുയര്‍ത്തും. നായര്‍ വോട്ടുകളും ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയും മണ്ഡലത്തില്‍ നിണായകമാകും.
ഇരു സ്ഥാനാര്‍ത്ഥികളും മണ്ഡലത്തില്‍ സജീവമായി.

2011 ല്‍ ഏറ്റവും അവസാനം ഫലം വന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃത്താല. ഫലം മാറി മറിഞ്ഞ മല്‍സരത്തില്‍ 3303 വോട്ടിനായിരുന്നു സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ വി ടി ബല്‍റാം തോല്‍പ്പിച്ചത്. യുവജനങ്ങളുടെയും നായര്‍ വിഭാഗത്തിലെയും വലിയ പങ്ക് വോട്ടുകള്‍ ബല്‍രാമിന് അനുകൂലമായപ്പോള്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതായിരുന്നു എല്‍ഡിഎഫിന് വിനയായത്. ഇരുപതു വര്‍ഷത്തിനു ശേഷമായിരുന്നു മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചത്. വികസന നേട്ടങ്ങളും പരിസ്ഥിതി- പുരോഗമന നിലപാടുകളുമായി മണ്ഡലത്തില്‍ സജീവമാണ് വിടി ബല്‍റാം.

തൃത്താലയിലെ സിപിഎം സ്ഥാനാര്‍ത്ഥിപട്ടിക ഇത്തവണ മാറി മറിഞ്ഞു. ആദ്യം ഡിവൈഎഫ്ഐ നേതാക്കളായ എം സ്വാരാജിനെയും ,വിപി റജീനയെയും മാണ് പരിഗണിച്ചത്.‌ ഒടുവില്‍ ഒറ്റപ്പാലത്ത് നിശ്ചയിച്ച സുബൈദ ഇസഹാഖിനാണ് നറുക്കു വീണത്. മണ്ഡലത്തില്‍ നിര്‍ത്താവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് സുബൈദ ഇസഹാഖ് എന്നാണ് വിലയിരുത്തല്‍. തൃത്താലയില്‍പ്പെട്ട ഡിവിഷനില്‍ നിന്നും ജയിച്ചാണ് സുബൈദ മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായത്. ന്യൂനപക്ഷത്തില്‍ നിന്നും വനിതാ വിഭാഗത്തില്‍ നിന്നുമുള്ള വോട്ടുകള്‍ സുബൈദയുടെ സ്വീകാര്യതക്കൊപ്പം
നില്‍ക്കുമെന്നാണ് ഇടതു ക്യാമ്പിന്‍റെ കണക്കുകൂട്ടല്‍. ഒപ്പം ബിജെപി പിടിക്കുന്ന വോട്ടുകളും നിര്‍മായകമാകും.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പതിനാറായിരത്തോളം വോട്ടുകള്‍ തൃത്താലമണ്ഡലത്തില്‍ ബിജെപി നേടിയിരുന്നു.

TAGS :

Next Story