Quantcast

ചാനലുകാര്‍ വാടകക്കെടുത്ത പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസിന്‍റേതെന്ന് മുഖ്യന്‍; തെരുവില്‍ സംസാരിക്കുന്നത് പോലെ സഭയില്‍ സംസാരിക്കരുതെന്ന് ചെന്നിത്തല

MediaOne Logo

Damodaran

  • Published:

    12 Jun 2017 9:13 AM GMT

ചാനലുകാര്‍ വാടകക്കെടുത്ത പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസിന്‍റേതെന്ന് മുഖ്യന്‍;  തെരുവില്‍ സംസാരിക്കുന്നത് പോലെ സഭയില്‍ സംസാരിക്കരുതെന്ന് ചെന്നിത്തല
X

ചാനലുകാര്‍ വാടകക്കെടുത്ത പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസിന്‍റേതെന്ന് മുഖ്യന്‍; തെരുവില്‍ സംസാരിക്കുന്നത് പോലെ സഭയില്‍ സംസാരിക്കരുതെന്ന് ചെന്നിത്തല

സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ക്യാമറകള്‍ക്ക് വേണ്ടിയാണും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇത്രക്ക് തരംതാഴരുതെന്നും തെരുവില്‍ സംസാരിക്കുന്നത്

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും നേര്‍ക്കുനേര്‍. ചാനലുകാര്‍ വാടകക്കെടുത്ത പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസിന്‍റേതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിക്ഷത്തെ പ്രകോപിപ്പിച്ചത്. സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ക്യാമറകള്‍ക്ക് വേണ്ടിയാണും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇത്രക്ക് തരംതാഴരുതെന്നും തെരുവില്‍ സംസാരിക്കുന്നത് പോലെ സഭയില്‍ സംസാരിക്കരുതെന്നും പ്രതിപക്ഷ തിരിച്ചടിച്ചു.

സ്വാശ്രയ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും എസ് എഫ് ഐ ക്കാരും നടത്തിയ അക്രമത്തില്‍ നടപടിവേണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി യൂത്ത് കോണ്‍ഗ്രസിന്ഞറെ സമരത്തെ പരിഹസിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങയതോടെ പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി പരിഹാസം ചൊരുഞ്ഞു

രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കാതെ സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷംസഭാ നടപടികള്‍ തടസ്പെടുത്തി.

TAGS :

Next Story