Quantcast

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്നത് യുക്തിയില്ലാത്ത സമരമെന്ന് ആരോഗ്യമന്ത്രി

MediaOne Logo

Khasida

  • Published:

    16 Jun 2017 11:09 AM GMT

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്നത് യുക്തിയില്ലാത്ത സമരമെന്ന് ആരോഗ്യമന്ത്രി
X

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്നത് യുക്തിയില്ലാത്ത സമരമെന്ന് ആരോഗ്യമന്ത്രി

സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ധര്‍ണ

നിരാഹാരമിരിക്കുന്ന യുഡിഎഫ് എംഎല്‍മാരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. സ്വാശ്രയവിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നും സമരത്തെ തകര്‍ക്കാനുളള നീക്കം അംഗീകരിക്കില്ലെന്നും സന്ദര്‍ശന ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്നത് യുക്തിയില്ലാത്ത സമരമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു. സമരം ഉപേക്ഷിച്ച് സര്‍ക്കാറുമായി സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാവണം. സമഗ്രമായ നിയമനിര്‍മാണമാണ് ഇക്കാര്യത്തില്‍ ആവശ്യം. പ്രതിപക്ഷ പിന്തുണ ഇതിന് വേണം. പ്രതിപക്ഷ നേതാവിനോടുള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വാശ്രയ വിഷയത്തിലുള്‍പ്പെടെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളിലും എം എല്‍ എമാരുടെ നിരാഹാര സമരത്തോട് മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ധര്‍ണ്ണ നടത്തും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന ധര്‍ണ്ണയുടെയും മാര്‍ച്ചിന്റെയും സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ആസാദ ഗേറ്റിന് മുമ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണ് ഇക്കാര്യം അറിയിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ഖേദകരമാണെന്ന് തങ്കച്ചന്‍ പറഞ്ഞു.

TAGS :

Next Story