Quantcast

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധം കര്‍ശ്ശനമാക്കും

MediaOne Logo

Subin

  • Published:

    18 Jun 2017 8:33 PM GMT

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധം കര്‍ശ്ശനമാക്കും
X

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധം കര്‍ശ്ശനമാക്കും

ഇതരസംസ്ഥാന സര്‍ക്കാരുകളോട് ശബരിമലയിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധം കര്‍ശ്ശനമാക്കാന്‍ തീരുമാനം. പ്ലാസ്റ്റിക് നിരോധം ഫലപ്രദമാക്കാന്‍, ഇതരസംസ്ഥാന സര്‍ക്കാരുകളോട് ശബരിമലയിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യാത്രാബുദ്ധിമുട്ട് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സര്‍വീസ് നടത്തും.

മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശ്ശനമാക്കാന്‍ തീരുമാനിച്ചത്. ശബരിമലയിലെത്തുന്ന ഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് ഭക്തര്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കും.

മണ്ഡല മകരവിളക്ക് കാലത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ ഇത്തവണ കെഎസ്ആര്‍ടിസി പത്ത് ശതമാനം സര്‍വ്വീസുകള്‍ അധികമായി നടത്തും. വിവിധ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യോഗം വിലയിരുത്തി. കുടിവെള്ള വിതരണവും ശുചീകരണപ്രവര്‍ത്തനവുമാണ് പ്രധാന വെല്ലുവിളിയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഗതാഗത പ്രശ്‌നങ്ങള്‍ ഓഴിവാക്കാനും പാര്‍ക്കിംഗ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം മന്ത്രി നിര്‍ദ്ദേശം നല്‍കി.

TAGS :

Next Story