Quantcast

മഴക്കാല ദുരിതം: വയനാട്ടിലെ ആറ് കോളനിക്കാരെ മാറ്റിപ്പാര്‍പ്പിക്കും

MediaOne Logo

admin

  • Published:

    20 Jun 2017 5:22 PM GMT

മഴക്കാല ദുരിതം: വയനാട്ടിലെ ആറ് കോളനിക്കാരെ മാറ്റിപ്പാര്‍പ്പിക്കും
X

മഴക്കാല ദുരിതം: വയനാട്ടിലെ ആറ് കോളനിക്കാരെ മാറ്റിപ്പാര്‍പ്പിക്കും

വയനാട്ടില്‍ മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

വയനാട്ടില്‍ മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആദ്യഘട്ടത്തില്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലുള്ള ആറ് കോളനികളിലെ 200 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുക.

വയനാട്ടില്‍ മഴക്കാലത്ത് സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കുന്ന കോളനികളില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ആറ് കോളനിക്കാരെയാണ് മാറ്റിപാര്‍പ്പിക്കുക. വരുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പദ്ധതി നടപ്പാക്കും. കഴിഞ്ഞ ദിവസം നടന്ന ജില്ലാ വികസന സമിതിയിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നൂല്‍പുഴയിലെ കാക്കത്തോട്, കോട്ടത്തറയിലെ വൈശ്യന്‍, പനമരത്തെ മാത്തൂര്‍പൊയില്‍, പുല്‍പള്ളിയിലെ പാളക്കൊല്ലി, പരക്കുനി, പുഴംകുനി കോളനികളിലെ ഇരുനൂറ് പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുക. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി 30ന് നടക്കുന്ന യോഗത്തില്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴക്കാലത്ത് ദുരിതം അനുഭവിക്കുന്ന കോളനികള്‍ വേറെയുമുണ്ട് വയനാട് ജില്ലയില്‍. ഇവയെ മുന്‍ഗണന അടിസ്ഥാനത്തില്‍ തരംതിരിച്ച് മാറ്റിപ്പാര്‍പ്പിയ്ക്കല്‍ നടപ്പാക്കും.

TAGS :

Next Story