Quantcast

വാട്‍സ്ആപ്പില്‍ മെസേജ് അയച്ചാല്‍ പൊലീസ് പരാതിക്കാരുടെ വീട്ടിലെത്തും

MediaOne Logo

Subin

  • Published:

    21 Jun 2017 9:51 AM IST

വാട്‍സ്ആപ്പില്‍ മെസേജ് അയച്ചാല്‍ പൊലീസ് പരാതിക്കാരുടെ വീട്ടിലെത്തും
X

വാട്‍സ്ആപ്പില്‍ മെസേജ് അയച്ചാല്‍ പൊലീസ് പരാതിക്കാരുടെ വീട്ടിലെത്തും

9497987178 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് പരാതി അയച്ചാല്‍ പരാതിക്കാരെയന്വേഷിച്ച് പൊലീസ് വീട്ടിലെത്തും.

പരാതിയുമായി ഇനി പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട. വാട്‍സ്ആപ്പില്‍ ഒരു സന്ദേശമയച്ചാല്‍ മതി .പൊലീസ് പരാതിക്കാരെ തേടി വീട്ടിലെത്തും. കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനാണ് പരാതി സ്വീകരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നത്.

പൊലീസിന് ഒരു പരാതി നല്‍കണമെന്ന് ആഗ്രഹമുള്ളവര്‍ നിരവധിയുണ്ടാകും. പ്രത്യേകിച്ച് സ്ത്രീകള്‍. എന്നാല്‍ കണ്ടും കേട്ടും പരിചയമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെല്ലാന്‍ മടിയും പേടിയുമൊക്കെയാണ് പലര്‍ക്കും. ഇവരെ സഹായിക്കാനാണ് കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്റെ പുതിയ പദ്ധതി. 9497987178 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് പരാതി അയച്ചാല്‍ പരാതിക്കാരെയന്വേഷിച്ച് പൊലീസ് വീട്ടിലെത്തും.

സൌഹൃദപരമായ ഇടപെടലിലൂടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. ഇ മെയില്‍ വഴിയും പരാതികള്‍ അയക്കാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കസബ പൊലീസ് രൂപം നല്‍കിയ ഓപറേഷന്‍ ഇടിമിന്നലിന്‍റെ ഭാഗമായാണ് പദ്ധതി.

TAGS :

Next Story