Quantcast

ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ഊര്‍ജ്ജിതമാക്കുമെന്ന് ന്യൂസിലാന്‍റ് പ്രധാനമന്ത്രി

MediaOne Logo

Khasida

  • Published:

    24 Jun 2017 1:27 PM GMT

ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ഊര്‍ജ്ജിതമാക്കുമെന്ന് ന്യൂസിലാന്‍റ് പ്രധാനമന്ത്രി
X

ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ഊര്‍ജ്ജിതമാക്കുമെന്ന് ന്യൂസിലാന്‍റ് പ്രധാനമന്ത്രി

കൊച്ചി വിമാനത്താളത്തിലെ പുതിയ ടെര്‍മിനലില്‍ സ്ഥാപിച്ച ബാഗേജ് സ്കാനിംഗ് സംവിധാനം വിലയിരുത്തി

ഇന്ത്യയുമായുള്ള വാണിജ്യബന്ധം ശക്തമാക്കുമെന്ന് ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജോണ്‍ കീ. കൊച്ചി വിമാനത്താളത്തിലെ പുതിയ ടെര്‍മിനലില്‍ സ്ഥാപിച്ച ബാഗേജ് സ്കാനിംഗ് സംവിധാനം കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. ന്യൂസിലാന്‍റിലെ ഒരു കമ്പനിയാണ് അത്യാധുനിക ബാഗേജ് സംവിധാനം സിയാലിന് വേണ്ടി പുതിയ ടെര്‍മിനലില്‍ സ്ഥാപിച്ചത്.

ഇന്ത്യന്‍ പര്യടനത്തിനിടെ ബിസിനസ് സന്ദര്‍ശത്തിന്റെ ഭാഗമായാണ് ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജോണ്‍ കീയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ന്യൂസിലാന്‍റ് കമ്പനിയായ ഗ്ലൈഡ് പാത്ത് കൊച്ചി വിമാനത്താവളത്തില്‍ സ്ഥാപിച്ച പുതിയ ബാഗേജ് സ്കാനിംഗ് സംവിധാനവും, പുതിയ ടെര്‍മിനലും ജോണ്‍ കീയും സംഘവും സന്ദര്‍ശിച്ചു. കളര്‍സ്കാനിംഗ് അടക്കം അത്യാധുനിക സംവിധാനങ്ങളാണ് പുതിയ ബാഗേജ് സ്കാനിംഗില്‍ ഉള്ളത്. ഈ സംവിധാനം ഉപയോഗപ്പെടുത്തിയ സിയാലിന്റെ തീരുമാനം പ്രശംസനീയമാണെന്നും കൊച്ചി വിമാനത്താളം അന്താരാഷ്ട്രതലത്തില്‍ ഉയരങ്ങളിലേക്ക് മുന്നേറുമെന്നും ജോണ്‍ കീ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

81 അംഗ വിദഗ്ധ സംഘത്തോടൊപ്പമാണ് ന്യൂസിലാന്‍റ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തിയത്. ന്യൂസിലാന്‍റ് ക്രിക്കറ്റ് താരമായ മക്കല്ലവും ഒപ്പമുണ്ടായിരുന്നു. 100 കോടി രൂപ മുതല്‍ മുടക്കിയാണ് സിയാല്‍ പുതിയ ബാഗേജ് സ്കാനിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ സുരക്ഷ പരിശോധന കൂടി പൂര്‍ത്തിയായാല്‍ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും ആരംഭിക്കും.

TAGS :

Next Story