Quantcast

കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ഇന്ന്

MediaOne Logo

admin

  • Published:

    26 Jun 2017 8:35 AM GMT

കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ഇന്ന്
X

കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ഇന്ന്

മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വേഗതയിലായിരിക്കും പരീക്ഷണ ഓട്ടത്തില്‍ മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. ഡ്രൈവര്‍ ആവശ്യമില്ലാത്ത രീതിയിലാണ് എന്‍ജിന്‍ സജ്ജമാക്കിയിരിക്കുന്നത്.

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്ലാഗ്ഓഫ് ചെയ്യും. ആലുവ മുട്ടം യാര്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു കിലോ മീറ്റര്‍ ട്രാക്കിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുക.

മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വേഗതയിലായിരിക്കും പരീക്ഷണ ഓട്ടത്തില്‍ മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. ഡ്രൈവര്‍ ആവശ്യമില്ലാത്ത രീതിയിലാണ് എന്‍ജിന്‍ സജ്ജമാക്കിയിരിക്കുന്നത്. എന്നാല്‍ പരീക്ഷണ ഓട്ടത്തിലും മെട്രോ സര്‍‌വീസിന്റെ പ്രാഥമിക ഘട്ടത്തിലും എന്‍ജിനില്‍ ഡ്രൈവര്‍ ഉണ്ടാവും. പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി ഒരാഴ്ചയോളം നീണ്ട തയ്യാറെടുപ്പാണ് ആലുവ മുട്ടം യാര്‍ഡില്‍ നടന്നത്. ആദ്യ ഘട്ടത്തില്‍ ട്രെയിനിന്റെ ഡിസ്പ്ലേ, ബ്രേക്കിംഗ് മുതലായ സംവിധാനങ്ങള്‍ പരിശോധിച്ചു. അവസാന ഘട്ടത്തില്‍ വൈദ്യുതികരിച്ച ട്രാക്കില്‍ ട്രെയിന്‍ എത്തിച്ച് നടത്തിയ പരിശോധനയും തൃപ്തികരമായിരുന്നു. പരീക്ഷണ ഓട്ടം പൂര്‍ത്തിയായാലും മെട്രോ സേവനം ജനങ്ങളിലേക്ക് എത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. പല സ്റ്റേഷനുകളുടെയും നിര്‍മാണം ഇപ്പോഴും പുരോഗമിക്കുകയാണ്. കേന്ദ്ര മെട്രോ സേഫ്റ്റി കമ്മീഷന്റെ അനുമതി ലഭിക്കുക എന്ന സാങ്കേതികത്വവും അവശേഷിക്കുന്നു. ആദ്യം ആലുവ മുതല്‍ ഇടപ്പള്ളി വരെയും പിന്നീട് മഹാരാജാസ് ജംഗ്ഷന്‍ വരെയും പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷമെ കൊച്ചി മെട്രോ പൂര്‍ണ സ‍ജ്ജമാകൂ. ഇന്ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ അനൂപ് ജേക്കബ്, ഇബ്രഹിം കുഞ്ഞ്, ആര്യാടന്‍ മുഹമ്മദ് വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

TAGS :

Next Story