Quantcast

നിലമ്പൂരില്‍ വിവി പ്രകാശിനായി പോസ്റ്ററുകള്‍; ഷൌക്കത്തിനെ മത്സരിപ്പിക്കാനൊരുങ്ങി നേതൃത്വം

MediaOne Logo

admin

  • Published:

    28 Jun 2017 7:14 PM GMT

നിലമ്പൂരില്‍ വിവി പ്രകാശിനായി പോസ്റ്ററുകള്‍; ഷൌക്കത്തിനെ മത്സരിപ്പിക്കാനൊരുങ്ങി നേതൃത്വം
X

നിലമ്പൂരില്‍ വിവി പ്രകാശിനായി പോസ്റ്ററുകള്‍; ഷൌക്കത്തിനെ മത്സരിപ്പിക്കാനൊരുങ്ങി നേതൃത്വം

വി.വി പ്രകാശിനെ വിജയിപ്പിക്കണമെന്ന ബോര്‍ഡുകള്‍ മണ്ഡലത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു

നിലന്പൂര്‍ മണ്ഡലത്തിലെ സ്ഥനാര്‍ഥിയെചൊല്ലി കോണ്‍ഗ്രസിനകത്തെ പ്രശ്നം സങ്കീര്‍ണമാകുന്നു.വി.വി പ്രകാശിനെ വിജയിപ്പിക്കണമെന്ന ബോര്‍ഡുകള്‍ മണ്ഡലത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു.എന്നാല്‍ ആര്യാടന്‍ ഷൌക്കത്തിനെ സ്ഥനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം

ആര്യാടന്‍ ഷൌകത്തിനെ സ്ഥനാര്‍ഥിയാതകുന്നതില്‍ നിലന്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിനകത്ത് വലിയ തര്‍ക്കമാണ് നടക്കുന്നത്.ഷൌക്കത്ത് സ്ഥനാര്‍ഥിയായാല്‍ പാര്‍ട്ടിയില്‍ മക്കള്‍ ഭരണം പിടിമുറുക്കുമെന്നും,പണകൊഴുപ്പ് വര്‍ധിക്കുമെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്.ഇവരാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്നപേരില്‍ വി.വി പ്രകാശിനെ വിജയിപ്പിക്കണമെന്ന ബോര്‍ഡ് സ്ഥാപിച്ചത്.ആഡംബരങ്ങളില്ലാത്ത,ജാഡയില്ലാത്ത വി.വി.പ്രകാശിനെ കൈപത്തി ചിഹ്നത്തില്‍ വിജയിപ്പിക്കണമെന്നാണ് ബോര്‍ഡിലുളളത്.കെപിസിസി നിയോഗിച്ച 3അംഗ കമ്മറ്റിക്ക് മുന്‍ന്പിലും മണ്ഡലത്തിലെ ഭൂരിഭാഗം അംഗങ്ങളും കെപിസിസി സെക്രട്ടറികൂടിയായ വി.വി പ്രകാശിന് അനുകൂലമായ നിലപാട് എടുത്തു.ആര്യാടന്‍ മുഹമ്മദിന്‍റെ സമ്മര്‍ദ്ദമാണ് ഷൌക്കത്തിന് സീറ്റുനല്‍കാന്‍ കാരണമെന്നാണമെന്ന വിമര്‍ശം ഉയരുന്നത്.കഴിഞ്ഞ തവണ തവനൂരില്‍ മത്സരിച്ച വി.വി പ്രകാശ് 6854 വോട്ടിനാണ് കെ.ടി ജലീലിനോട് പരാജയപെട്ടത്.കോണ്‍ഗ്രസിനകത്തെ വിഭാഗീയത തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന കണകുകൂട്ടലിലാണ് ഇടതുപക്ഷം

TAGS :

Next Story