Quantcast

രാജഗോപാല്‍ ഇറങ്ങിപ്പോയി

MediaOne Logo

Damodaran

  • Published:

    29 Jun 2017 6:04 PM IST

രാജഗോപാല്‍ ഇറങ്ങിപ്പോയി
X

രാജഗോപാല്‍ ഇറങ്ങിപ്പോയി

മലപ്പുറം സംഭവത്തെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഒ രാജഗോപാലിന്‍റെ പ്രതിഷേധം

മലപ്പുറം സ്ഫോടനത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് ആരോപിച്ച് ബിജെപി അംഗം ഒ രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞ ശേഷമായിരുന്നു രാജഗോപാലിന്‍റെ പ്രതിഷേധം. കണ്ണൂരിലെ അക്രമ പരമ്പരയും ഇപി ജയരാജന്‍ വിഷയവുമെല്ലാം സഭയെ ഇളക്കി മറിച്ചപ്പോള്‍ സര്‍ക്കാരിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇത്ര ശക്തമായ പ്രതിഷേധം ഇതാദ്യമായാണ് രാജഗോപാലിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

TAGS :

Next Story