Quantcast

നോട്ട് പ്രതിസന്ധി: വായ്പ തിരിച്ചടക്കാനാകാതെ പോയ ദലിത് കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു

MediaOne Logo

Sithara

  • Published:

    1 July 2017 6:22 PM GMT

നോട്ട് പ്രതിസന്ധി: വായ്പ തിരിച്ചടക്കാനാകാതെ പോയ ദലിത് കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു
X

നോട്ട് പ്രതിസന്ധി: വായ്പ തിരിച്ചടക്കാനാകാതെ പോയ ദലിത് കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു

ജപ്തി നടപടിയിലേക്ക് പോകുമെന്ന് ബാങ്ക് അറിയിച്ചെങ്കിലും വസ്തു വില്പന നടക്കില്ലെന്നും നോട്ട് പ്രതിസന്ധിയുള്ളതിനാല്‍ സാവകാശം വേണമെന്നും രമേശന്‍ ബാങ്കിനോട് ആവശ്യപ്പെട്ടു

നോട്ട് പ്രതിസന്ധി മൂലം വായ്പ തിരിച്ചടക്കാനാകാതെ പോയ ദലിത് കുടുംബത്തിന്റെ വീട് ബാങ്ക് ജപ്തി ചെയ്തു. കൊല്ലം നീരാവിലാണ് സംഭവം. നാലര ലക്ഷം രൂപയുടെ ബാധ്യയുടെ പേരിലായിരുന്നു ബാങ്കിന്റെ നടപടി.

നീരാവ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രമേശിന്റെ വീടാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. ഭാര്യയുടെ ചികിത്സയ്ക്കായി മൂന്ന് വര്‍ഷം മുമ്പ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ചാലുംമൂട് ശാഖയില്‍ നിന്നും രമേശ നാലരലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ എഴുപതിനായിരം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടയ്ക്ക് വായ്പ തിരിച്ചടയ്ക്കുന്നതില്‍ മടക്കം വന്നതോടെ കുടിശ്ശിക ഉണ്ടായി.

ജപ്തി നടപടിയിലേക്ക് പോകുമെന്ന് ബാങ്ക് അറിയിച്ചെങ്കിലും വസ്തു വില്പന നടക്കില്ലെന്നും നോട്ട് പ്രതിസന്ധിയുള്ളതിനാല്‍ സാവകാശം വേണമെന്നും രമേശന്‍ ബാങ്കിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബാങ്ക് അധികൃതര്‍ ഇത് ചെവിക്കൊണ്ടില്ല. നാല് ലക്ഷത്തി അറുപത്തിയൊന്നായിരം രൂപ കുടിശ്ശിക വന്നെന്ന് കാണിച്ചാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപ്പാക്കിയത്.

പതിനഞ്ച് വര്‍ത്തോളം ഓട്ടോ ഓടിച്ച സമ്പാദ്യം ഉപയോഗിച്ചാണ് രമേശ് ഒരു വീട് സ്വന്തമാക്കിയത്. ഇത് നഷ്ടമായതോടെ രോഗിയായ ഭാര്യയെയും കൊണ്ട് എവിടേക്ക് പോകും എന്ന ആശങ്കയിലാണ് ഈ ഓട്ടോറിക്ഷാ തൊഴിലാളി. എന്നാല്‍ നിയമ പ്രകാരമുളള നടപടിയാണ് സ്വീകരിച്ചതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story