Quantcast

ബാബു ഭരദ്വാജ് ഇനി ഓര്‍മ

MediaOne Logo

admin

  • Published:

    1 July 2017 9:12 AM GMT

ബാബു ഭരദ്വാജ് ഇനി ഓര്‍മ
X

ബാബു ഭരദ്വാജ് ഇനി ഓര്‍മ

കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ ഭൌതികദേഹം സംസ്കരിച്ചു

പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് ഇനി ഓര്‍മ. അഞ്ച് പതിറ്റാണ്ട് കാലം കേരളീയ പൊതുസമൂഹത്തിന്റെ വിവിധ കര്‍മ രംഗങ്ങളില്‍ ജ്വലിച്ചു നിന്ന അദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു.

തീക്ഷ്ണമായ അനുഭവ സമ്പത്ത് എഴുത്തില്‍ ജ്വാലയായി പടര്‍ത്തിയപ്പോഴും സൌഹൃദങ്ങളിലെ സൌമ്യ സാന്നിധ്യമായിരുന്നു ബാബു ഭരദ്വാജ് എന്ന് അദ്ദേഹത്തിന് യാത്രാമൊഴി നല്‍കാനെത്തിയവര്‍ പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ബാബു ഭരദ്വാജിന്റെ വസതിയായ ഭൂമികയിലെത്തിച്ചത്. കണ്ടും കേട്ടും വായിച്ചും ബാബു ഭരദ്വാജിനെ അടുത്തറിഞ്ഞ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിപ്ലവ പാതയിലും പ്രവാസത്തിന്റെ ദുരിതങ്ങളിലും മാധ്യമ മേഖലയിലെ പലഘട്ടങ്ങളിലും ഒപ്പം സഞ്ചരിച്ചവര്‍ യാത്രാമൊഴി നല്‍കാനെത്തിയവരിലുണ്ടായിരുന്നു. മാധ്യമത്തിന് വേണ്ടി എഡിറ്റര്‍ ഒ അബ്ദുറഹിമാനും മീഡിയവണിന് വേണ്ടി സി ഇ ഒ യു അബ്ദുല്‍ മജീദും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

അനുഭവ സമ്പത്തിന്റെ കരുത്ത് ഭാഷയില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരനായിരുന്നു ബാബു ഭരദ്വാജെന്ന് ഇരു വരും അനുസ്മരിച്ചു. മീഡിയവണിന്റെ നാള്‍വഴികളില്‍ ശക്തമായ സാന്നിധ്യവും നേരും നന്മയും മുറകെ പിടിച്ചുള്ള ഞങ്ങളുടെ പ്രയാണത്തില്‍ ദിശാബോധം പകരുകയും ചെയത ബാബു ഭരദ്വാജിന് ഞങ്ങളുടെയും യാത്രാമൊഴി.

TAGS :

Next Story