Quantcast

തൃശൂരില്‍ നിന്നു മൂന്നു മന്ത്രിമാര്‍

MediaOne Logo

admin

  • Published:

    1 July 2017 6:45 AM GMT

തൃശൂരില്‍ നിന്നു മൂന്നു മന്ത്രിമാര്‍
X

തൃശൂരില്‍ നിന്നു മൂന്നു മന്ത്രിമാര്‍

തൃശൂര്‍ ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മൂന്നാംതവണയാണ് മൂന്ന് മന്ത്രിമാരെ ലഭിക്കുന്നത്.

തൃശൂര്‍ ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മൂന്നാംതവണയാണ് മൂന്ന് മന്ത്രിമാരെ ലഭിക്കുന്നത്. സിപിഎമ്മിലെ എസി മൊയ്തീനും, സി രവീന്ദ്രനാഥും, സിപിഐയിലെ വിഎസ് സുനില്‍കുമാറും മന്ത്രിമാരാകുന്നതിന്റെ ആഹ്ലാദത്തിലാണ് തൃശൂരുകാര്‍. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍‍ പുഷ്‍പാര്‍ച്ചന നടത്തിയാണ് വിഎസ് സുനില്‍കുമാര്‍ സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്. പ്രമുഖരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേരില്‍ക്കാണുന്ന തിരക്കിലാണ് എസി മൊയ്തീനും രവീന്ദ്രനാഥും.

തൃശൂരില്‍ അട്ടിമറി വിജയം നേടിയ വിഎസ് സുനില്‍കുമാറിന്റെ മന്ത്രി പദവി അര്‍ഹതക്കുള്ള അംഗീകാരമായി. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തും, പ്രതിപക്ഷത്തുമിരുന്ന് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിഎസ് സുനില്‍കുമാറിന് മന്ത്രി സ്ഥാനവും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ്.

മന്ത്രിയായി ജനവിധി തേടാനെത്തിയ കെ. മുരളീധരനെ 2004 ല്‍ വടക്കാഞ്ചേരിയില്‍ തോല്‍പ്പിച്ചാണ് എസി മൊയ്തീന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ദേയനാവുന്നത്. സിപിഎം ജില്ലാസെക്രട്ടറി കൂടിയായിരുന്ന എസി മൊയ്തീന്‍ കുന്നംകുളത്തുനിന്നുള്ള ആദ്യ മന്ത്രിയാവുകയാണ്. പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കിയ സുസ്ഥിര വികസന പദ്ധതിയും അക്കാദമിക്ക് ഇടപെടലുമാണ് സി. രവീന്ദ്രനാഥിനെ മന്ത്രിസ്ഥാനത്തിന് അര്‍ഹനാക്കിയത്.

1957 ലെ പതിനൊന്നംഗ ഇംഎംഎസ് മന്ത്രിസഭയില്‍ നാല്പേരും, 1991 ലെ കെ.കരുണാകരന്റെ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്ന് പേരും തൃശൂരിനെ പ്രതിനിധീകരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് പേരെ മന്ത്രിമാരായി ലഭിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് തൃശൂരുകാര്‍.

TAGS :

Next Story