Quantcast

ജയലളിതയുടെ വേര്‍പാടില്‍ കേരളത്തിലെ തമിഴ്നാട്ടുകാരും ദുഃഖത്തില്‍

MediaOne Logo

Khasida

  • Published:

    2 July 2017 9:33 PM IST

ജയലളിതയുടെ വേര്‍പാടില്‍ കേരളത്തിലെ തമിഴ്നാട്ടുകാരും ദുഃഖത്തില്‍
X

ജയലളിതയുടെ വേര്‍പാടില്‍ കേരളത്തിലെ തമിഴ്നാട്ടുകാരും ദുഃഖത്തില്‍

ചെന്നൈയിലെത്തി ജയലളിതയെ നേരില്‍ കാണാന്‍ കഴിയാത്ത ദുഃഖമാണ് പലര്‍ക്കും

ജയലളിതയുടെ വേര്‍പാടില്‍ സംസ്ഥാനത്ത് താമസിക്കുന്ന തമിഴ്നാട്ടുകാരും ദുഃഖത്തില്‍. പല സ്ഥലങ്ങളിലും അനുശോചന യോഗങ്ങള്‍ ചേര്‍ന്നു. ചെന്നൈയിലെത്തി ജയലളിതയെ നേരില്‍ കാണാന്‍ കഴിയാത്ത ദുഃഖമാണ് പലര്‍ക്കും.

തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റും ജനങ്ങള്‍ ഒത്തുകൂടി. ജയലളിതയുടെ ചിത്രം വെച്ച് വിളക്ക് കത്തിച്ച് പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷിന്‍റെ തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരും അനുശോചനത്തില്‍ പങ്കുചേര്‍ന്നു.

എ ഐ ഡി എം കെ പ്രവര്‍ത്തകരും നേതാക്കളും ചെന്നൈയിലെത്താനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്തും വിലാപയാത്ര സംഘടിപ്പിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.

TAGS :

Next Story