Quantcast

ശബരിമലയിലെ തൊഴില്‍ തര്‍ക്കം തുടരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രയാര്‍

MediaOne Logo

Alwyn K Jose

  • Published:

    11 July 2017 12:56 PM GMT

ശബരിമലയിലെ തൊഴില്‍ തര്‍ക്കം തുടരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രയാര്‍
X

ശബരിമലയിലെ തൊഴില്‍ തര്‍ക്കം തുടരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രയാര്‍

പ്രശ്നപരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.

ശബരിമലയിലെ തൊഴില്‍ തര്‍ക്കം തുടരുന്നു. പ്രശ്നപരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അഞ്ച് ദിവസമായി ശബരിമലയില്‍ തുടരുന്ന തൊഴില്‍ തര്‍ക്കം പരിഹരിക്കാനായി ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത ട്രാക്ടര്‍ ഉടമകളുടെയും ട്രേഡ് യൂണിയനുകളുടെയും യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ട്രേഡ്‌യൂണിയനുകള്‍ ആവശ്യപ്പെട്ട വേതന വര്‍ധനവ് അംഗീകരിക്കാന്‍ ട്രാക്ടര്‍ ഉടമകള്‍‌ തയ്യാറായില്ല. ഒരുതവണത്തെ കയറ്റിറക്കിന് 150 രൂപയാണ് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ശബരിമലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റാണ്. പൂജാസാധനങ്ങള്‍ ഉള്‍പെടെയുള്ളവ സന്നിധാനത്ത് എത്തുന്നുണ്ട്. നിലവില്‍ സമരം നടത്തുന്നത് ട്രാക്ടര്‍ ഉടമകളാണെന്നും വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രശ്നപരിഹാരം ഉണ്ടാകാതിരിക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നതായും ട്രേഡ് യ‌ൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

തൊഴില്‍ തര്‍ക്കം നിലനില്‍ക്കുന്നത് ശബരിമലയിലെ ഓണപൂജകളെയും നിര്‍മാണപ്രവര്‍ത്തികളെയും പ്രതിസന്ധിയിലാക്കിയതായും വിഷയം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

TAGS :

Next Story