Quantcast

വ്യത്യസ്തമായ നോവലുമായി ഈ ഓട്ടോക്കാരന്‍

MediaOne Logo

admin

  • Published:

    22 July 2017 8:54 PM GMT

ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ പുസ്തകം പ്രകാശനം ചെയ്തു.

മുച്ചക്ര വാഹനം ഓടിച്ച കൈകൊണ്ട് പേന പിടിക്കാന്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം സ്വദേശി ജഗജ്യോതിയില്‍ നിന്ന് പിറന്നത് ഒരു നോവലാണ്. ചേഞ്ചിങ് റോസ് എന്ന നോവലെഴുതി വ്യത്യസ്തനാവുകയാണ് ജഗജ്യോതി. ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ പുസ്തകം പ്രകാശനം ചെയ്തു.

തിരുവനന്തപുരം പേട്ട മുട്ടട സ്വദേശിയാണ് ജഗ ജ്യോതി. ഓട്ടോ ഓടിക്കല്‍ നിത്യ തൊഴിലാക്കിയ ജഗജ്യോതിയുടെ ആദ്യ നോവലാണ് ചേഞ്ചിങ് റോസ് . നോവലിന്റെ പ്രകാശനം ഇന്നലെ പ്രസ് ക്ലബില്‍ പ്രമുഖ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ നിര്‍വഹിച്ചു. എഴുത്തുകാരനും കവിയുമായ അച്യു ശങ്കര്‍ പുസ്തകം ഏറ്റുവാങ്ങി

പ്രിഡിഗ്രിയും ഐടിഐയുമാണ് ജഗജ്യോതിയുടെ ഔദ്യോഗിക വിദ്യാഭ്യാസം. നിത്യജീവിതത്തിന്റെ ഭാഗമായി ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയെങ്കിലും എഴുതാനുള്ള തന്റെ അഭിലാഷം ജഗജ്യോതി വേണ്ടെന്ന് വെച്ചില്ല. അങ്ങനെയാണ് ജഗജ്യോതി എഴുതാന്‍ തുടങ്ങിയത്. അതോടെ പുതിയ നോവലും നോവലിസ്റ്റിനെയുമാണ് മലയാള സാഹിത്യത്തിന് സംഭാവനയായി ലഭിച്ചത്. തിരുവനന്തപുരം മുന്‍ മേയര്‍ സി എസ് ചന്ദ്രിക, വെള്ളനാട് രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

TAGS :

Next Story