Quantcast

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പരാതിക്കാരിക്കെതിരെ ഭര്‍ത്താവിന്റെ കുടുംബം

MediaOne Logo

Alwyn

  • Published:

    24 July 2017 3:02 PM IST

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പരാതിക്കാരിക്കെതിരെ ഭര്‍ത്താവിന്റെ കുടുംബം
X

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പരാതിക്കാരിക്കെതിരെ ഭര്‍ത്താവിന്റെ കുടുംബം

പീഡനം നടന്നുവെന്ന പരാതി ശരിയല്ലെന്നും മരുമകള്‍ സ്ഥിരം പരാതിക്കാരിയെന്നും വീട്ടുകാര്‍‌ ആരോപിച്ചു.

വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ പരാതിക്കാരിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ രംഗത്ത്. പീഡനം നടന്നുവെന്ന പരാതി ശരിയല്ലെന്നും മരുമകള്‍ സ്ഥിരം പരാതിക്കാരിയെന്നും വീട്ടുകാര്‍‌ ആരോപിച്ചു. ഭര്‍ത്താവിനെതിരെയും വീട്ടമ്മ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

വടക്കാഞ്ചേരി പീഡന ആരോപണത്തില്‍ ക‍ഴമ്പുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പരാതിക്കാരിയുടെ ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. മരുമകള്‍ പണംതട്ടാന്‍ സമര്‍ഥയാണെന്നും ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥിരം പരാതിക്കാരിയാണെന്നും കുടുംബം പറഞ്ഞു. വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നു. മകനെതിരെ നിരവധി തവണ പരാതിക്കാരി കേസും നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പണം വാങ്ങാന്‍ ഭീഷണി മു‍ഴക്കാറുണ്ടെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. ഭീഷണികള്‍ പതിവായപ്പോള്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ മരുമകള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. കുട്ടികളെ പരാതിക്കാരി തിരിഞ്ഞു നോക്കുന്നില്ലെന്നും ഇവര്‍ തങ്ങളോടൊപ്പമാണെന്നും കുടുംബം പറയുന്നു.

TAGS :

Next Story