Quantcast

വള്ളിക്കുന്നില്‍ യുഡിഎഫിന് മേല്‍കൈ

MediaOne Logo

Sithara

  • Published:

    28 July 2017 9:25 AM GMT

മുസ്ലിം ലീഗിന് ശക്തമായ വോട്ട് ബാങ്കുള്ള വള്ളിക്കുന്ന് മണ്ഡലം എപ്പോഴും ശ്രദ്ധയാകര്‍ഷിച്ചത് യുഡിഎഫിലെ തമ്മില്‍ തല്ലിന്‍റെ പേരിലാണ്.

മുസ്ലിം ലീഗിന് ശക്തമായ വോട്ട് ബാങ്കുള്ള വള്ളിക്കുന്ന് മണ്ഡലം എപ്പോഴും ശ്രദ്ധയാകര്‍ഷിച്ചത് യുഡിഎഫിലെ തമ്മില്‍ തല്ലിന്‍റെ പേരിലാണ്. എന്നാലും തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ തുണച്ച ചരിത്രമാണ് ഈ വള്ളിക്കുന്നിനുള്ളത്.

വള്ളിക്കുന്ന് മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫാണ് മേല്‍ക്കൈ നേടിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ടായിരമായിരുന്നു യുഡിഎഫിന്‍റെ ഭൂരിപക്ഷം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം ഇരുപത്തിമൂവായിരം കടന്നു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയിലെ അനൈക്യം മൂലം യുഡിഎഫ് വെള്ളം കുടിച്ചു.

ലീഗും കോണ്‍ഗ്രസും തമ്മിലടിച്ചതോടെ രൂപപ്പെട്ട സാമ്പാര്‍ മുന്നണികള്‍ ഇടതുമുന്നണിക്ക് ഗുണമായി. ചേലേമ്പ്ര പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം പോയി. മറ്റ് അഞ്ച് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് നന്നായി മുന്നേറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ഭൂരിക്ഷം പന്ത്രണ്ടായിരത്തിലേക്ക് താഴ്ന്നു.

ബിജെപി വോട്ടുകളില്‍ നല്ല വളര്‍ച്ച കാണിക്കുന്ന മണ്ഡലമാണ് വള്ളിക്കുന്ന്. 2011ല്‍ പതിനൊന്നായിരം വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2014 ല്‍ പതിനയ്യായിരമായും 2016 ല്‍ ഇരുപത്തിരണ്ടായിരമായും വര്‍ധിച്ചു.

TAGS :

Next Story