Quantcast

സംസ്ഥാന കമ്മിറ്റിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശങ്ങളുണ്ടായതായി കോടിയേരി

MediaOne Logo

admin

  • Published:

    31 July 2017 1:31 AM GMT

മന്ത്രി ഓഫീസുകളില്‍ മാറ്റം വരും‍, ഫോണ്‍ വിളിക്കുന്പോള്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം നല്‍കിയതായും കോടിയേരി

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശങ്ങളുണ്ടായതായി കോടിയേരി ബാലക്യഷ്ണന്‍.മന്ത്രിമാരുടെ ഓഫീസുകളില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.എല്ലാക്കാലത്തും ഉള്ളത് പോലുള്ള വിമര്‍ശങ്ങള്‍ മാത്രമാണ് ആഭ്യന്തര വകുപ്പിനെതിരെ ഉള്ളതെന്ന ന്യായീകരണമാണ് കോടിയേരിയുടേത്.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലുള്ള വിമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാണ് എല്ലാ ആഴ്ചയിലും ദേശാഭിമാനിയില്‍ കോടിയേരി എഴുതുന്ന നേര്‍വഴി തുടങ്ങുന്നത്. എന്നാല്‍ ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ ഉണ്ടായെന്ന് അടുത്ത വരികളില്‍ പറയുന്നു.ആഭ്യന്തര വകുപ്പില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ചില ഉദ്യോഗസ്ഥരാണന്ന നിലപാടാണ് സിപിഎം സംസ്ഥാന സമിതിക്കുള്ളത്.അത്തരക്കാരെ കണ്ടെത്തി നടപടികള്‍ എടുക്കണമെന്ന് പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പിലെ പ്രശ്നങ്ങള്‍ എല്ലാക്കാലത്തും ഉള്ളതാണന്ന ന്യായീകരണമാണ് കോടിയേരിയുടേത്. ആര്‍എസ്എസും,മാവോയിസ്റ്റുകളും,എസ്ഡിപിഐയും, ഇടത്പക്ഷ തീവ്രവാദികളും പോലീസിനെ നിര്‍ജീവമാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.ഭരണത്തില്‍ വേഗത പോരെന്ന ആക്ഷേപം മാധ്യമങ്ങള്‍ ഉന്നയിക്കുന്നുണ്ടന്നും കോടിയേരി പറയുന്നു.രാഷ്ട്രീയക്കാരല്ലാത്തവരെ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരാക്കാത്തതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടന്നാണ് കണ്ടെത്തല്‍‍.ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഓഫീസുകളില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും വ്യക്തമാക്കുന്നുണ്ട്.മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം സെക്രട്ടേറിയേറ്റില്‍ ഉണ്ടാകണമെന്ന നിര്‍ദ്ദേശം കര്‍ശനമാക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു.ഫോണില്‍ സംസാരിക്കുന്പോള്‍ ജാഗ്രതയുണ്ടാവണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി.

TAGS :

Next Story