Quantcast

ഐഒസി സമരം നാല് ദിവസം പിന്നിട്ടു

MediaOne Logo

Subin

  • Published:

    10 Aug 2017 11:04 AM GMT

ഐഒസി സമരം നാല് ദിവസം പിന്നിട്ടു
X

ഐഒസി സമരം നാല് ദിവസം പിന്നിട്ടു

ട്രക്കുകളുടെ ടെണ്ടര്‍ നടപടികള്‍ വന്‍കിടക്കാരെ സഹായിക്കാനാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. പണിമുടക്കിനെ തുടര്‍ന്ന് പത്ത് ജില്ലകളിലേക്കുള്ള ഇന്ധന വിതരണം പൂര്‍ണ്ണമായും തടസപ്പെട്ടു.

കൊച്ചി ഇരുമ്പനത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും നടത്തുന്ന പണിമുടക്ക് ഇന്ധന നീക്കത്തെ തടസപ്പെടുത്തി. ട്രക്കുകളുടെ ടെണ്ടര്‍ നടപടികള്‍ വന്‍കിടക്കാരെ സഹായിക്കാനാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. പണിമുടക്കിനെ തുടര്‍ന്ന് പത്ത് ജില്ലകളിലേക്കുള്ള ഇന്ധന വിതരണം പൂര്‍ണ്ണമായും തടസപ്പെട്ടു.

ഐഒസിയുടെ കരാര്‍ ലഭിക്കാന്‍ ആവശ്യമായ ട്രക്കുകളുടെ പത്ത് ശതമാനം വേണമെന്നാണ് ടെണ്ടര്‍ വ്യവസ്ഥയില്‍ പറയുന്നത്. അതായത് 550 ട്രക്കുകള്‍ക്കായുള്ള ടെണ്ടറില്‍ പങ്കെടുക്കാന്‍ 55 ട്രക്കുകള്‍ എങ്കിലും ഒരാള്‍ക്ക് വേണം. ഈ ടെണ്ടര്‍ വ്യവസ്ഥ വന്‍കിടക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നാണ് ട്രക്ക് ഉടമകളും തൊഴിലാളികളും ആരോപിക്കുന്നത്. കൂടാതെ ട്രക്കുകളുടെ അറകളില്‍ യാതൊരു സുരക്ഷയും ഇല്ലാതെ സെന്‍സറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തെയും ഇവര്‍ എതിര്‍ക്കുന്നു.

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഐഒസി അധികൃതരുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. നിലവില്‍ പത്ത് ജില്ലകളിലേക്കുള്ള ഇന്ധന വിതരണം പൂര്‍ണ്ണാമായും തടസപ്പെട്ടു. മിക്ക പമ്പുകളിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകും. ഐഒസി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ബിപിസിഎല്ലിലേയും എച്ച്പിസിഎല്ലിലേയും ട്രക്ക് ഉടമകളും തൊഴിലാളികളും പണിമുടക്കുന്നുണ്ട്.

TAGS :

Next Story