അടച്ചുപൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കല്‍: പ്രമേയം സഭ പാസ്സാക്കി

അടച്ചുപൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കല്‍: പ്രമേയം സഭ പാസ്സാക്കി
സംസ്ഥാനത്ത് അടച്ചുപൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി
സംസ്ഥാനത്ത് അടച്ചുപൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. മലാപറമ്പ് ഉള്‍പ്പെടെ നാല് സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ആദ്യനടപടിയായാണ് പ്രമേയം പാസാക്കിയത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സ്കൂളും ഇനി ഏറ്റെടുക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി സഭയെ അറിയിച്ചു.
കോഴിക്കോട് മലാപറമ്പ് എയുപി സ്കൂള്‍ ഉള്‍പ്പെടെയുള്ള നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നത്. കേരള വിദ്യാഭ്യാസ നിയമത്തിലെ 15ാം അനുഛേദമനുസരിച്ച് എയ്ഡഡ് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പൊതുജന താല്‍പര്യാര്‍ഥം സംസ്ഥാനത്തെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സ്കൂളുകളേറ്റെടുക്കാനുള്ള അധികാരം സര്‍ക്കാരിന് ഈ നിയമം നല്‍കുന്നുണ്ട്. നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നു മാത്രമേ സ്കൂളുകള്‍ ഏറ്റെടുക്കാവൂ എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഗസറ്റ് വിജ്ഞാപനം ഇറക്കി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവും. അതത് ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. വിപണി നിലവാരം അനുസരിച്ചുള്ള വില നഷ്ടപരിഹാരമായി നല്‍കണമെന്നും നിയമം പറയുന്നു.
Adjust Story Font
16

