Quantcast

മഞ്ചേശ്വരത്ത് ത്രികോണ മത്സരം; ഇടതുപക്ഷം പ്രചരണം തുടങ്ങി

MediaOne Logo

admin

  • Published:

    11 Aug 2017 11:06 PM IST

മഞ്ചേശ്വരത്ത് ത്രികോണ മത്സരം; ഇടതുപക്ഷം പ്രചരണം തുടങ്ങി
X

മഞ്ചേശ്വരത്ത് ത്രികോണ മത്സരം; ഇടതുപക്ഷം പ്രചരണം തുടങ്ങി

ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി.

ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. ശക്തമായ ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ പ്രചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെയും കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തന്റെ പ്രസംഗം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോഴകളുടെ ആവര്‍ത്തനമാണെന്ന് വിഎസ് ആരോപിച്ചു. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്ന് വിഎസ് പറഞ്ഞു. ഭൂപരിക്ഷരണ നിയമത്തിലും വിദ്യാഭ്യാസ നിയമത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ച മുന്‍കാലങ്ങളെ പോലെ തന്നെ ഇത്തവണത്തെ മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങളും ഇടതുപക്ഷം പിലിക്കുമെന്നും വിഎസ് പറഞ്ഞു.

TAGS :

Next Story